ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണം; കോൺഗ്രസിനെ ഞെട്ടിച്ച് ശശി തരൂർ എം പി

ചെങ്കോലുമായി ബന്ധപ്പെട്ടൂ നിർണായക പരാമർശം നടത്തിയിരിക്കുകയാണ് ശശിതരൂർ എം പി . ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു . കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽ നിന്നു വ്യത്യസ്‌തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;
”പവിത്രമായ പരമാധികാരവും ധര്‍മ്മ അധികാരവും ഉള്‍ക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്റെ തുടര്‍ച്ചയെയാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.ഭരണഘടന സ്വീകരിക്കപ്പെട്ടത് ജനങ്ങളുടെ പേരിലാണെന്നും അവരുടെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നതുപോലെ പരമാധികാരം ഇന്ത്യയിലെ ജനങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും അത് ദൈവിക അവകാശത്താല്‍ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാദവും തെറ്റല്ല.
എന്നാല്‍ ഈ ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്രുവിന് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നുമില്ല. ചെങ്കോല്‍ അധികാരത്തിന്റെ പരമ്പരാഗത പ്രതീകമാണെന്നും അത് ലോക്സഭയില്‍ വയ്ക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നും ഏതെങ്കിലും രാജാവിന് കീഴിലല്ലെന്നും ഇന്ത്യ ഉറപ്പിച്ചുപറയുകയാണ്. നമ്മുടെ വര്‍ത്തമാനകാല മൂല്യങ്ങള്‍ സ്ഥിരീകരിക്കാന്‍ നമുക്ക് ഈ ചിഹ്നം ഭൂതകാലത്തില്‍ നിന്ന് സ്വീകരിക്കാം എന്നായിരുന്നു ശശി തരൂര്‍ ട്വീറ്റ് .
ചെങ്കോലിന്റെ ചരിത്രത്തെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ വ്യാജമാണെന്ന് കോണ്‍ഗ്രസ് പാർട്ടി വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് എംപിയായ ശശി തരൂരിന്റെ പരാമർശം. ബ്രിട്ടൺ അധികാര കൈമാAറ്റത്തിനോടനുബന്ധിച്ച് ചെങ്കോൽ കൈമാറിയെന്ന ബി ജെ പി കഥ വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചിതുരുന്നു. ഈ വിവരങ്ങളെല്ലാം വാട്സ് ആപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ളതാണോയെന്നും അദ്ദേഹം പരിഹസിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha