കോട്ടയം പൂഞ്ഞാർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം; പഞ്ചായത്തിലെ ഒന്നാം വാർഡ് പെരുനിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്

കോട്ടയം പൂഞ്ഞാർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. പഞ്ചായത്തിലെ ഒന്നാം വാർഡ് പെരുനിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിന്ദു അശോകനാണ് വിജയിച്ചത്. ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിച്ച ശാന്തി ജോസിനെയും, യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മഞ്ജു ജെയ്‌മോനെയുമാണ് ബിന്ദു അശോകൻ പരാജയപ്പെടുത്തിയത്.
കോട്ടയം: കോട്ടയം നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം. യുഡിഎഫ് സ്ഥാനാർത്ഥിയ സൂസൻ കെ.സേവ്യറാണ് വിജയിച്ചത്. നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സുകന്യ സന്തോഷിനെയാണ് സൂസൻ കെ.സേവ്യർ പരാജയപ്പെടുത്തിയത്. ആൻസി സ്റ്റീഫൻ തെക്കേ മഠത്തിലായിരുന്നു എൻഡിഎ സ്ഥാനാർത്ഥി. സൂസൻ കെ.സേവ്യർ വിജയിച്ചതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമാകില്ലെന്ന് ഉറപ്പായി. 52 വാർഡുകളുള്ള കോട്ടയം നഗരസഭയിൽ നിലവിൽ യുഡിഎഫിനും എൽഡിഎഫിനും 22 വാർഡുകൾ വീതമായിരുന്നു.
എട്ട് 38 ആം വാർഡ് അംഗം ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മണിമല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. മണിമല മുക്കല വാർഡിലെ ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഉജ്വല വിജയം നേടിയത്. എൽഡിഎഫിലെ സുജ ബാബുവാണ് ഇവിടെ വിജയിച്ചത്. 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജയുടെ വിജയം.
https://www.facebook.com/Malayalivartha