ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുന്നു; ജനാധിപത്യത്തിൻ്റെ അടിത്തട്ടിന് ഇളക്കമുണ്ടായിരിക്കുന്നു; ഇപ്പോഴുള്ള വ്യവസ്ഥയെ മാറ്റിമറിക്കുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്; സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ്; തുറന്നടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു പരാമർശത്തിലൂടെ പ്രധാനമന്ത്രിയെ അദ്ദേഹം വിമർശിച്ചിരിക്കുകയാണ്. ആ പരാമർശം ഇങ്ങനെയാണ് ചോദ്യങ്ങളെ നേരിടാൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയണം എന്നാണ് . എന്തായാലും വിദേശ രാജ്യത്ത് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപി സർക്കാരിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്.
ബിജെപി ഇതിനോടകം തന്നെ രാഹുൽ ഗാന്ധി വിദേശത്ത് ഇന്ത്യയെ അപമാനിക്കുകയാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിക്കഴിഞ്ഞു.കഴിഞ്ഞ ദിവസം ബിജെപി വക്താവ് രവിശങ്കർ പ്രസാദ് വാർത്ത സമ്മേളനത്തിൽ ഇത്തരത്തിലുള്ള ഒരു ആരോപണം രാഹുൽഗാന്ധിക്കെതിരെ ഉന്നയിച്ചിരുന്നു.രാഹുൽഗാന്ധി വിദേശത്ത് ഇന്ത്യ അപമാനിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ രാഹുൽഗാന്ധി തുടരുകയാണ്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുന്നു. ജനാധിപത്യത്തിൻ്റെ അടിത്തട്ടിന് ഇളക്കമുണ്ടായിരിക്കുന്നു. ഇപ്പോഴുള്ള വ്യവസ്ഥയെ മാറ്റിമറിക്കുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ്. വെറുപ്പ് വിതറി രാജ്യത്തെ രണ്ടാക്കാൻ ശ്രമിക്കുകയാണ്. അടുത്ത മൂന്ന് സംസ്ഥാനങ്ങളിൽ കർണാടകയിലോ നേടിയ പോലുള്ള വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha