ഇത്രയും ദിവസമായി ഒരാൾ അവിടെ കുടുക്കി കിടക്കുന്നത് ഞെട്ടിക്കുന്നു; വളരെ നിർഭാഗ്യകരമായ സംഭവമാണിതെന്ന് ഗവർണർ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ. വളരെ നിർഭാഗ്യകരമായ സംഭവമാണിതെന്ന് ഗവർണർ പറഞ്ഞു. ഇത്രയും ദിവസമായി ഒരാൾ അവിടെ കുടുക്കി കിടക്കുന്നതിൽ ഗവർണർ നടുക്കം പ്രകടിപ്പിച്ചു. വിഷമകരമായ കാര്യമാണിതെന്നും രക്ഷ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കട്ടെ എന്നും ഗവർണർ പ്രതികരിച്ചു.
ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുളള തിരച്ചിലുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ പുതിയ സ്ഥിരീകരണം. അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. അപകടസ്ഥലത്തെ 90 ശതമാനം മണ്ണും നീക്കിയെന്നും അവിടെ ലോറിയില്ലെന്നും കഴിഞ്ഞദിവസം കര്‍ണാടക റവന്യുമന്ത്രി സ്ഥിരീകരിച്ചിരുന്നു.
മണ്ണിടിച്ചിലില്‍ ലോറി ഗംഗാവലി നദിയിലേയ്ക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യമിപ്പോള്‍. നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും സൈന്യം അറിയിക്കുന്നു. ഈ പ്രദേശം മാര്‍ക്ക് ചെയ്ത് പരിശോധന നടത്തുകയാണ്.
https://www.facebook.com/Malayalivartha