എയിംസ് കേരളത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ല; എയിംസ് അടഞ്ഞ അധ്യായമേയല്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

എയിംസ് കേരളത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും എയിംസ് അടഞ്ഞ അധ്യായമേയല്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എപ്പോഴെന്നതാണ് പ്രശ്നം. ഞാൻ ധനകാര്യവകുപ്പുമന്ത്രിയല്ല. ചുമതലയേറ്റതേയുള്ളൂ. കുറച്ച് സാവകാശം വേണ്ടിവരും. അതിനുമുൻപ് ആശുപത്രി സ്ഥാപിക്കേണ്ട വ്യക്തമായ സ്ഥലനിർദേശം വരണം. അഞ്ചുവർഷത്തിനുള്ളിൽ ഇക്കാര്യത്തിൽ വേണ്ട നീക്കമുണ്ടാകും.
കൊച്ചി മെട്രോയടക്കം പറഞ്ഞ ഒരു കാര്യത്തിൽനിന്നും പിന്നോട്ടുപോകില്ല. പരമാവധി ശ്രമം നടത്തിക്കൊണ്ടേയിരിക്കും -ഡൽഹിയിൽനിന്ന് ഫോണിൽ അദ്ദേഹം വിശദീകരിച്ചു.കേരളത്തിലെ എം.പി.മാർ നടത്തുന്നത് രാഷ്ട്രീയ പ്രതികരണമാണ്
അഭ്യസ്തവിദ്യരായ 4.1 കോടി യുവാക്കൾക്ക് തൊഴിൽ കണ്ടെത്താനുള്ളതാണ് ഒരു പദ്ധതി. ഇത് നമുക്ക് വലിയ നേട്ടമാകും. കർഷകർ, മത്സ്യത്തൊഴിലാളികൾ, വനിതകൾ എന്നിവരെ പരിഗണിക്കുന്ന പദ്ധതികൾ വേറെയുമുണ്ട് എന്നും സുരേഷ് ഗോപി വിശദീകരിച്ചു
https://www.facebook.com/Malayalivartha