ഭിന്നതയുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം; രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്; വഖഫ് നിയമഭേദഗതി ബില്ലിനെതിരെ ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

വഖഫ് വഖഫ് നിയമഭേദഗതി ബില്ലിനെതിരെ ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഭിന്നതയുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്.വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ വിശ്വാസികളുടേതാണ്.
അവരാണ് വഖഫ് സംഭാവന നല്‍കുന്നത്. അമുസ്ലീങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതാണ് നിലവിലെ ഭേദഗതി. അയോധ്യ രാമക്ഷ്രത്ര ബോര്‍ഡിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോയെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.
വഖഫ് ഭേദഗതിയിലൂടെ ഒരാളുടെ വിശ്വാസത്തിനും മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തിനും നേരെയുള്ള അക്രമണമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് നേരെയുള്ള അക്രമണമാണിത്. ആദ്യം നിങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെ തിരിയും. പിന്നീട് ക്രിസ്ത്യാനികള്‍ക്കെതിരെയും ജൈനര്‍ക്കെതിരെയും പാഴ്‌സികള്‍ക്കെതിരെയും തിരിയും.
നടക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള അക്രമമാണ്. എല്ലാ നിയമനിര്‍മ്മാണവും മനുഷ്യന്റെ നന്മക്കായിരിക്കണം. എന്നാല്‍ മോദി സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ഫെഡറല്‍ തത്വങ്ങള്‍ക്ക് കവരുന്നതുമാണ്. ഹരിയാന,മഹാരാഷ്ട്ര തിരഞ്ഞെടുപ്പാണ് നിങ്ങള്‍ക്ക് മുന്നിലുള്ളതെന്നും അതിന്റെ ഭാഗമാണ് ഈ ഭേദഗതി ബില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ബിജെപിയുടെ വര്‍ഗീയമായ ഭിന്നിപ്പിന്റെ രാഷ്ട്രീയ അജണ്ട ഇന്ത്യ ജനത കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തള്ളിക്കളഞ്ഞതാണ്. പുതിയ ഭേദഗതി ബില്ല് ഫെഡറല്‍ തത്വങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കുന്നതാണ്. സാധാരണ വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരണം സംസ്ഥാനങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഭേദഗതിയിലൂടെ അത് കേന്ദ്രത്തിന്റെ അധികാരമായിമാറ്റുകയാണ്. വഖഫ് ഭൂമികള്‍ കൈവശപ്പെടുത്താനുള്ള ഭേദഗതിയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും കെ.സി.വേണുഗോപല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha