CPM ന് കടും വെട്ട്, BJPയിലേക്ക് ആ ഉന്നതരും.. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സർപ്രൈസ് എൻട്രി!!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത തിരിച്ചടിയാണ് സിപിഎമ്മിനേറ്റിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആവേശത്തിൽ പാർട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല ശക്തമായ തിരിച്ച് വരവ് ഉണ്ടാകും എന്ന് പറഞ്ഞ് ജനങ്ങളുടെ വിശ്വാസം പിടിച്ച് പറ്റാൻ ചക്രശ്വാസം വലിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ന് CPM സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്.
റെജി ലൂക്കോസിന് പിന്നാലെ മറ്റ് പലരും ബിജെപിയിലേക്ക് അംഗത്വം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. എന്തായാലും ഇന്ന് ഉച്ചയോട് കൂടെയാണ് ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം എടുത്തിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിലില്ല. യുവാക്കൾ നാടുവിടുന്നു, അങ്ങനെ പോയാൽ കേരളം വൃദ്ധാലയം ആകും. ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ റെജി ലൂക്കോസ് ഇനി മുതൽ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























