സംസ്ഥാന സർക്കാരിൻറെ ഭരണപരാജയത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് സംസ്ഥാനത്ത് തകർന്നു കിടക്കുന്ന റോഡുകൾ; വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാരിൻറെ പിടിപ്പുകേടിന്റെയും ഭരണപരാജയത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് സംസ്ഥാനത്ത് ആകെ തകർന്നു കിടക്കുന്ന റോഡുകൾ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . തൃശ്ശൂർ _കുന്നംകുളം - കടവല്ലൂർ റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരം ചൂണ്ടൽ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്കുള്ള പുനരുധിവാസ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള ആർജ്ജവം സംസ്ഥാന സർക്കാർ കാണിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ദുരന്തം നടന്ന് ദിവസം 10 കഴിഞ്ഞിട്ടും ദുരിതത്തിൽ പെട്ടവർക്കുള്ള ആശ്വാസമാവാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും സമഗ്ര പുനരധിവാസ പദ്ധതി ഉടൻ പ്രഖ്യാപിയ്ക്കുകയും നടപ്പാക്കുകയും വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിൽ വയനാട്ടിലെത്തന്നെ പുത്തുമലയിൽ ഉൾപ്പെടെ നടന്ന ദുരന്തത്തിൻ്റെ ഇരകൾക്ക് ഇപ്പോഴും പുനരധിവാസ പദ്ധതികൾ അപൂർണ്ണമായി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്നും ആ ജനത ദുരിതത്തിൽ തുടരുകയാണ്. ഈ അവസ്ഥ ചൂരൽ മലയിലും പുഞ്ചിരി മട്ടത്തും മുണ്ടക്കൈയിലും മേപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും മറ്റും ഉണ്ടാകരുതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha