ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ ലൈംഗീകാതിക്രമം ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റങ്ങള്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കണം; തുറന്നടിച്ച് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ ലൈംഗീകാതിക്രമം ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റങ്ങള്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. 18 വയസ്സില്‍ താഴെ പ്രയമുള്ള വര്‍ക്ക് പീഡനം ഏറ്റെങ്കില്‍ പരാതിക്കാരില്ലെങ്കിലും പോക്‌സോ പ്രകാരം കേസടുക്കാം. ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ അധികാരമുണ്ടായിട്ടും കേസെടുക്കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.
റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം പൂഴ്തിവച്ചു. പോക്‌സോ കേസുകളെ സംബന്ധിച്ച് അറിവുണ്ടായിട്ടും മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ എല്ലാവിവരങ്ങളും അറിഞ്ഞിട്ടും മറച്ചുവച്ച മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അലംഭാവവും ആസൂത്രണമില്ലായ്മയും കാണിച്ചതാണ് വയനാട് പുനരധിവാസം ആരംഭത്തില്‍ തന്നെ പാളിപ്പോവാന്‍ കാരണം.
രക്ഷാപ്രവര്‍ത്തനത്തിനുശേഷം പുനരധിവാസപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണം. എന്നാല്‍ അതുണ്ടായില്ല. നിരവധി ദുരിത ബാധിതര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിയുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി പുനരധിവാസം ഉറപ്പുവരുത്താന്‍ നിയോഗിക്കപ്പെട്ട മന്ത്രിതല ഉപസമിതിയും പിന്‍മാറി എന്നും അദ്ദേഹം പറഞ്ഞു.
ഉടുതുണിക്ക് മറുതുണിയില്ലാത്ത ദുരിത ബാധിതര്‍ എല്ലാഅര്‍ത്ഥത്തിലും ഇപ്പോഴും അനാഥരാണ്. കഴിഞ്ഞകാല അനുഭവങ്ങള്‍ വച്ച് സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമില്ല. അതിനാല്‍ മന്ത്രിതല ഉപസമിതിയിലെ ഒരു മന്ത്രിയും ഐഎഎസ് ഉദ്യോഗസ്ഥനും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുംവരെ സ്ഥലത്ത് കേന്ദ്രീകരിച്ച് പുനരധിവാസത്തിന് നേതൃത്വം നല്‍കണം എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha