വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പ്രായോഗികമാണോ ? തുറന്നടിച്ച് സന്ദീപ് ജി വാര്യർ

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പ്രായോഗികമാണോ ?
ടൗൺഷിപ്പിന് വേണ്ടി വരുന്ന ഭൂമി , ചുരുങ്ങിയത് ആയിരം ഏക്ര , ഇക്കോ സെൻസിറ്റീവ് മേഖലയായ വയനാട്ടിൽ എവിടെ ഏറ്റെടുക്കും ? തുറന്നടിച്ച് സന്ദീപ് ജി വാര്യർ . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പ്രായോഗികമാണോ ?
ടൗൺഷിപ്പിന് വേണ്ടി വരുന്ന ഭൂമി , ചുരുങ്ങിയത് ആയിരം ഏക്ര , ഇക്കോ സെൻസിറ്റീവ് മേഖലയായ വയനാട്ടിൽ എവിടെ ഏറ്റെടുക്കും ? അത്രയും ഭൂമി ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായും നിയമപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന കാലതാമസം പദ്ധതി അനന്തമായി നീളാൻ ഇടയാക്കില്ലേ ?
ടൗൺഷിപ്പിലെ റോഡ്, ഡ്രൈനേജ് , വെള്ളം ഉൾപ്പെടെ അവസാന പണിയും തീർത്തല്ലേ കൈമാറാൻ സാധിക്കൂ ? അതിന് എത്ര വർഷം വേണ്ടി വരും ? അതിന് പകരം സംഘടനകളും വ്യക്തികളും ഓഫർ ചെയ്ത ചെറിയ സ്ഥലങ്ങൾ നിയമ പ്രശ്നങ്ങൾ ഇല്ലാത്തവ സ്വീകരിച്ച് അവിടെ പത്തോ , ഇരുപതോ വീടുകളുടെ യൂണിറ്റുകളായി ആറ് മാസം കൊണ്ട് പുനരധിവാസം സാധ്യമാക്കിക്കൂടെ ?
വീടിൻ്റെ നിർമ്മാണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കുകയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സൂപ്പർവൈസ് ചെയ്യാൻ നിയോഗിക്കുകയും ചെയ്യുന്നതല്ലേ നല്ലത് ? അതിലപ്പുറം സർക്കാർ നേരിട്ട് ടൗൺഷിപ്പ് പണിഞ്ഞ് ദുരന്ത ബാധിതരെ എപ്പോൾ പുനരധിവസിപ്പിക്കാനാണ് ?
https://www.facebook.com/Malayalivartha