പീഡകന്‍മാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ഘോരഘോരം പ്രസംഗിച്ച പിണറായിയുടെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു മുകേഷ് സഖാവ് രാജിവയ്‌ക്കേണ്ടെന്ന്; കാരണഭൂതന്‍ പിണറായിക്ക് ഒന്നിനു പുറകെ ഒന്നായി കഷ്ടകാലം

കാരണഭൂതന്‍ പിണറായിക്ക് ഒന്നിനു പുറകെ ഒന്നായി കഷ്ടകാലം. ഇടതുമുന്നണിയിലെ സ്ത്രീലംബടന്‍മാരായ ഒന്നിലേറെ എംഎല്‍എമാരെയും മന്ത്രിമാരെയും ചുമക്കാന്‍ നിര്‍ബന്ധിതനായ പിണറായി വിജയന് മുഖ്യമന്ത്രി പദവയില്‍ ഇരിക്കാന്‍ പോലും നാണമില്ലാതായിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ ഇത്രയേറെ നാറ്റിച്ച നടന്‍കൂടിയായ എംഎല്‍എ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ സഖാവും ഉത്തരവായിരിക്കുന്നത്. പെണ്ണുപിടിയന്‍മാരെയും പീഡകന്‍മാരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ഘോരഘോരം പ്രസംഗിച്ച പിണറായിയുടെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു മുകേഷ് സഖാവ് രാജിവയ്‌ക്കേണ്ടെന്ന്. മുകേഷ് ജയിലില്‍ പോയാലും ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും എംഎല്‍എ സ്ഥാനം കളയേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇതൊക്കെ കേള്‍ക്കുമ്പോഴാണ് സിപിഎമ്മിലെ വീരശൂരപരാക്രമണികളായ വനിതാ നേതാക്കള്‍ക്ക് നാവിറങ്ങിപ്പോയോ എന്നു തോന്നിപ്പോകുന്നത്. ഡിവൈഎഫ്‌ഐയുടെ പാരാളികളും മാളത്തിലെവിടെയോ ഒളിച്ചിരിക്കുന്നു.
ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സിപിഎം എംഎല്‍എയായ മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ സഖാവ് മുകേഷ് സിനിമാനടനോ, ചിന്താ ജെറോം വിശേഷിപ്പിച്ചതുപോലെ കൊല്ലത്തിന്റെ ബ്രാന്‍ഡ് അംബാസിഡറോ ഒന്നുമല്ല, ഒന്നാംകിട പെണ്ണുപിടിയനും പീഢനക്കേസിലെ പ്രതിയുമാണ്. പീഡനക്കേസിലെ പ്രതിയായ മുകേഷ് കൊല്ലം എംഎല്‍എ രാജിവച്ചു പുറത്തുപോകട്ടെ എന്നു പറയാനുള്ള ആര്‍ജവത്തം സിപിഎം പ്രസ്ഥാനത്തിന് ഇല്ലാതായതില്‍ കേരളം ലജ്ജിക്കുകയാണ്.
സംസ്ഥാനത്തെ സിനിമാ സംവിധാനത്തില്‍ അപ്പാടെ തിരുകിക്കയറ്റതിയിരിക്കുന്നത് സിപിഎംകാരായ പീഡകന്‍മാരെയും പെണ്ണുപിടിയന്‍മാരെയുമാണെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. എംഎല്‍എ പദവയില്‍ നിന്ന് മുകേഷ് രാജിവച്ചാലും തീരുന്നതല്ല സര്‍ക്കാരിനെതിരെ ഉയരുന്ന നാണക്കേട്. മുകേഷിന്റെ രാജി മാത്രമല്ല മുകേഷ് ജാമ്യമില്ലാതെ മറ്റ് കുറ്റവാളികളെ കൂട്ടത്തോടെ അടച്ചിരിക്കുന്ന ജയിലിലേക്കാണ് പോകുന്നത്. സംസ്ഥാന ചലച്ചിത്ര അദ്ദാദമി ചെയര്‍മാന്‍ പദവിയില്‍ വച്ച രഞ്ജിത്തും നേരേ ജയിലിലേക്കു പോവുകയാണ്. സംസ്ഥാനത്തെ ഇടതുപക്ഷ ചേരിയില്‍പ്പെട്ട സിനിമാതാരങ്ങളില്‍ ആറു പേരാണ് ഇനിയുള്ള ദിവസങ്ങളില്‍ ജാമ്യമില്ലാതെ അകത്തു പോകാന്‍ സാഹചര്യമൊരുങ്ങിയിരിക്കുന്നത്.
ഇതുപോലൊരു നാറിയ ഭരണം വേറെയില്ലെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. പിണറായി വിജയനും ഇടതു സര്‍ക്കാരിനും വരാനിരിക്കുന്നത് കണ്ണീരോണമാണ്. ഒരാളെയും പിഢിപ്പിച്ചിട്ടില്ലെന്ന് മുകേഷും സിദ്ദിഖുമൊക്കെ വാതോരാതെ ആവര്‍ത്തിച്ചുനോക്കിയെങ്കിലും കാര്യങ്ങളെല്ലാം തെളിവടക്കം പുറത്തുവരികയാണ്. ലൈംഗിക പീഡന പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത കൊല്ലം എംഎല്‍എ മുകേഷ് രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാരാണ് എല്‍ഡിഎഫെന്നും മുഖം നോക്കാതെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇ.പി.ജയരാജന്‍ സഖാവ് മൊഴിഞ്ഞിരിക്കുന്നു. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചുവെന്നും ഇതോടെ പ്രശ്‌നം തീര്‍ന്നുവെന്നുമാണ് ജയരാജന്‍ പറയുന്നത്.
നിലവില്‍ പരസ്യമായി മുകേഷിനെ തള്ളിപ്പറയില്ലെങ്കിലും താരത്തിനെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പിന്തുണച്ച് രംഗത്ത് വരേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്നാല്‍ ഇതില്‍പരം ഒരു നാണക്കേട് സിപിഎമ്മിന് സംഭവിക്കാനില്ല. കോണ്‍ഗ്രസ് എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളിക്കും എം. വിന്‍സന്റിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധിക്കുന്നത്. നിലവില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വവുമായി മുകേഷ് അത്ര നല്ല ബന്ധത്തിലല്ലാത്തതിനാല്‍ മുകേഷ് രാജിവയ്ക്കണം എന്നതാണ് കൊല്ലം ഘടകത്തിന്റെ നിലപാട്. മുകേഷിന്റെ ധിക്കാരവും അഹങ്കാരവും കൊല്ലത്തെ സഖാക്കള്‍ക്ക് സഹിക്കാന്‍ പറ്റാതിയിരിക്കുന്നു. മുകേഷ് രാജിവെക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടെട്ടും രാജിവേണ്ടെന്ന സിപിഎം നിലപാട് എല്‍ഡിഎഫില്‍ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha