കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...

പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മരണം രണ്ടായി ഉയർന്നു. കാർ യാത്രക്കാരിയായ പന്നിത്തടം സ്വദേശിനി റിയ ഫാത്തിമ (18), റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ ജോബിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അമിത വേഗതയിലെത്തിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണം വിട്ട് കാർ, ഓട്ടോ, ബൈക്ക് ഉൾപ്പെടെയുള്ള അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം റൂട്ടിലേക്ക് പോവുകയായിരുന്ന തന്റെ വാഹനത്തിലേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നുവെന്നും വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























