സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ഒമ്പതാം സാക്ഷി നൈറ്റ് വാച്ച്മാൻ മിഥുൻ തോമസ് ശ്രീറാം വെങ്കിട്ടരാമനെ കോടതിയിൽ തിരിച്ചറിഞ്ഞു, സമൻസ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത 3 സാക്ഷികൾക്ക് ജാമ്യം നൽകി വിട്ടയക്കാനുള്ള വാറണ്ട് , ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെ ഒമ്പതാം സാക്ഷി പബ്ലിക് ഓഫീസ് നൈറ്റ് വാച്ച്മാൻ മിഥുൻ തോമസ് കോടതിയിൽ തിരിച്ചറിഞ്ഞു. അന്ന് സംഭവ സ്ഥലത്ത് കണ്ട അതേ പുരുഷനാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നതെന്ന് പ്രതിയെ ചൂണ്ടിക്കാട്ടി മിഥുൻ മൊഴി നൽകി. വിചാരണ കോടതിയായ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ആർ. സുധാകാന്താണ് പ്രതിയെ വിചാരണ ചെയ്യുന്നത്.
അതേസമയം സാക്ഷി സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത 3 സാക്ഷികൾക്ക് കോടതിയിൽ ഹാജരാകാൻ നിർദേശിച്ച് ജാമ്യം നൽകി വിട്ടയക്കാനുള്ള വാറണ്ട് ഉത്തരവ് കോടതി പുറപ്പെടുവിച്ചു. കൃത്യ ദിവസം തനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നുവെന്നും രാവിലെ 1 മണിക്ക് താൻ സംഭവമറിഞ്ഞ് പബ്ലിക് ഓഫീസിന് മുന്നിലെത്തിയപ്പോൾ ബൈക്ക് മതിലിനോട് ചേർന്ന് കിടക്കുന്നതും ഒരു നീല കാർ സമീപത്ത് കേടുപാടുകളോടെ കിടക്കുന്നതും കണ്ടു. കാറിന് സമീപം ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു. പുരുഷന്റെ ശരീരത്തിൽ രക്തക്കറ ഉണ്ടായിരുന്നു. സർക്കാർ ഓഫീസ് മതിലിൽ ഇടിച്ച് കിടന്നതിനാൽ താൻ കാറിന്റെ ഫോട്ടോ മൊബൈലിൽ എടുത്തതായും പി ഡബ്ലു ഡി ഓഫീസ് സെർജന്റിനെ കാണിച്ചതായും സാക്ഷി മിഥുൻ മൊഴി നൽകി.
സെർജന്റ് എന്ന് ടൈപ്പ് ചെയ്തത് അർജന്റീന എന്ന് പിശകായി ടൈപ്പ് ചെയ്തതിന് അർജന്റീന എന്നത് മാറ്റി സെർജന്റ് എന്ന് തിരുത്താൻ ജഡ്ജി സുധാകാന്ത് പുഞ്ചിരിച്ചു കൊണ്ട് സ്റ്റെനോഗ്രാഫറോട് പറഞ്ഞു. അത് കോടതിയിൽ ചിരി പടർത്തി. വിചാരണ വെള്ളിയാഴ്ച തുടരും.
https://www.facebook.com/Malayalivartha
























