വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ മത്സരക്രമം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു...

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ മത്സരക്രമം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആഗസ്ത് 28 മുതൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഹോങ്കോങ് ചൈനയും തായ്‌ലൻഡും ഏറ്റുമുട്ടും. ഏറെ ശ്രദ്ധേയമായ ഇന്ത്യ-പാകിസ്ഥാൻ മത്സരം സെപ്തംബർ 5 ന് നടക്കും.
എല്ലാ മത്സരങ്ങളും ഫ്ലഡ്‌ലൈറ്റിൽ വൈകുന്നേരം 6.30ന് ആരംഭിക്കും. ഫൈനൽ മത്സരം സെപ്റ്റംബർ 13നാണ്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയും ബംഗ്ലാദേശും സെപ്റ്റംബർ 6 ന് ഏറ്റുമുട്ടും. ഇന്തോനേഷ്യയും ആതിഥേയരായ യുഎഇയും ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും പരസ്പരം ഒരുതവണ കളിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമിഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 10, 11 തീയതികളിൽ നടക്കും.
"
https://www.facebook.com/Malayalivartha
























