Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഹഹഹ, അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ' ; സോഷ്യല്‍മീഡിയ ഉപദേശകര്‍ക്ക് മറുപടി നല്‍കി ധ്യാന്‍

06 AUGUST 2026 06:46 PM IST
മലയാളി വാര്‍ത്ത

നടി തൃഷയെ ആക്ഷേപിച്ചെന്ന പരാതിയില്‍ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ കരുതിയിരിക്കാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസനെ ഉപദേശിച്ച് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം. കൂടുതലും ട്രോള്‍ രൂപത്തിലുള്ള പോസ്റ്റുകളും കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ പരോക്ഷമായി കളിയാക്കി ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പ്രസംഗമാണ് ഇതിനുകാരണം. എന്നാല്‍ 'ഹഹഹ, അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ' എന്നാണ് ഈ വീഡിയോയ്ക്ക് താഴെ ധ്യാന്‍ കുറിച്ചത്. മറ്റ് കമന്റുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ഇതുതന്നെ. ഇതിലൂടെ ധ്യാന്‍ സേഫ് സോണിലായെന്നാണ് മറ്റ് ചിലര്‍ മറുപടിയായി കുറിച്ചത്.

അടുത്തത് ധ്യാനാണെന്നും ഒരു കുപ്പായം തുന്നി വയ്‌ക്കെന്നുമെല്ലാം ട്രോളന്മാര്‍ പറയുന്നുണ്ട്. അണ്ണന്‍ തമ്പിയെന്ന ചിത്രത്തില്‍ താനൊന്നും ചെയ്തിട്ടില്ലെന്ന് ഊമയായ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ആംഗ്യം കാണിക്കുന്ന ഭാഗം കോമഡി സീന്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ട്രോളന്മാര്‍ രംഗത്തിറങ്ങുന്നത്.എന്നാല്‍, കേരളത്തില്‍ വന്ന് ധ്യാനിനെ പൊക്കാന്‍ കുറച്ച് വിയര്‍ക്കുമെന്നും ഉടുക്കുകൊട്ടി പേടിപ്പിക്കണ്ടെന്നുമൊക്കെ പറഞ്ഞ് ധ്യാനിന് കട്ടസപ്പോര്‍ട്ട് നല്‍കാനും ഒരു വിഭാഗം രംഗത്തുണ്ട്.

പുതിയ ചിത്രമായ വിസിറ്ററിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ വൈറല്‍ പ്രസംഗം നടത്തിയത്. ധ്യാനിന്റെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്നവരും സോഷ്യല്‍ മീഡിയ പ്രേക്ഷകരും പൊട്ടിച്ചിരിച്ചെങ്കിലും തമിഴ്‌നാട്ടിലെ വിജയ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമാണ് നടനെതിരെ ഉണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (6 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (6 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (7 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (7 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (7 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (10 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (10 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (10 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (11 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends