തിരുവനന്തപുരത്ത് രാത്രി മുതൽ കൊടുംമഴ..! പ്രവചനം മാറിമറിഞ്ഞു. തെക്ക് മഴ തൂക്കി..!രാവിലെ മുതൽ തുടങ്ങി..! 'ഡോൾഫിൻ ചുഴലി ചതിക്കും..?!

ഇന്നും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം , ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളതീരത്തു നിന്ന് കടലില്‍പോകുന്നതിന് വിലക്കുണ്ട്. നാളെക്കൂടി വ്യാപകമായി മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എറണാകുളം, കണ്ണൂർ, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിലാണ് അവധി. ഇതുകൂടാതെ, ഇടുക്കി, തൃശൂർ ജില്ലകളിലെ, ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. Also Read: യെമനില്‍ ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു, അന്‍പതിലേറെപ്പേര്‍ക്ക് പരുക്ക് .
കോട്ടയത്ത് കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടെ ഇടവിട്ടുള്ള ശക്തമായ മഴയിൽ മീനച്ചിലാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. പാലാ വലിയ പാലത്തിലെ സ്കെയിൽ പ്രകാരം ഇന്നലെ ഒൻപത് അടിയായി താഴ്ന്നിരുന്ന വെള്ളം രാത്രിയോടെ പന്ത്രണ്ട് അടിയായി ഉയർന്നു. എന്നാൽ റോഡ് ഗതാഗതത്തിന് തടസ്സമില്ല.
അതേസമയം മീനച്ചിലാർ കരകവിഞ്ഞ് കുമരകം, തിരുവാർപ്പ് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉയർന്ന നിലയിൽ തുടരുകയാണ്. മൂവാറ്റുപുഴയാർ കടന്നുപോകുന്ന വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ജില്ലയിൽ 139 ദുരിതാശ്വാസ ക്യാംപുകളിലായി പന്ത്രണ്ടായിരം പേരാണ് കഴിയുന്നത്. മഴക്കെടുതിയിൽ റോഡുകൾ തകർന്ന ഈരാറ്റുപേട്ടയിലെ പ്രദേശങ്ങൾ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ ഇന്ന് സന്ദർശിക്കും.
സ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. അടുത്ത വരും മണിക്കൂറുകളില്‍ സംസ്ഥാനത്തുടനീളം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. മലയോര മേഖലകളിലും തീരദേശത്തും ഒരുപോലെ മഴ കനക്കുമെന്നാണ് പ്രവചനം.
തുടര്‍ച്ചയായി പെയ്യുന്ന മഴ പലയിടങ്ങളിലും പ്രളയഭീതി സൃഷ്ടിച്ചിട്ടുണ്ട്. മഴയുടെ തീവ്രത കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നദികളില്‍ ജലനിരപ്പ് ഉയരുന്നതും ഉരുള്‍പൊട്ടല്‍ ഭീഷണിയുമാണ് മലയോര ജില്ലകളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത്.
https://www.facebook.com/Malayalivartha
























