Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു...

06 AUGUST 2026 05:00 PM IST
മലയാളി വാര്‍ത്ത

ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പായ ഹെക്സ്20 ഭൂനിരീക്ഷണ ഉപഗ്രഹ ദൗത്യങ്ങള്‍ക്കും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണങ്ങള്‍ക്കുമായി സ്കൈറൂട്ട് എയ്റോസ്പേസുമായി മള്‍ട്ടി മിഷന്‍ വിക്ഷേപണ കരാറില്‍ ഒപ്പുവച്ചു. സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യ റൈഡ്ഷെയര്‍ ഉപഗ്രഹം വികസിപ്പിച്ച കമ്പനിയാണ് ഹെക്സ്20. ഹെക്സ്20 സഹസ്ഥാപകനും സിഒഒയുമായ എം ബി അരവിന്ദും സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകനും സിടിഒയുമായ നാഗ ഭാരത് ഡാക്കയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസ് കഴിഞ്ഞമാസം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് സ്വകാര്യ മേഖലയില്‍ രാജ്യത്ത് ആദ്യമായി വികസിപ്പിച്ച ഓര്‍ബിറ്റര്‍ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചിരുന്നു.

കരാറിന്‍റെ ഭാഗമായി സ്കൈറൂട്ട് എയ്റോസ്പേസില്‍ നിന്ന് മൂന്ന് വിക്ഷേപണ സേവനങ്ങള്‍ ഹെക്സ്20 സ്വന്തമാക്കിയിട്ടുണ്ട്. 2027 ല്‍ സ്കൈറൂട്ടിന്‍റെ വിക്രം ശ്രേണിയിലെ വിക്ഷേപണ വാഹനങ്ങളിലൂടെയാകും ഹെക്സ്20 യുടെയും മറ്റ് സ്ഥാപനങ്ങളുടെയും ബഹിരാകാശ പേടകങ്ങള്‍ റൈഡ്ഷെയര്‍ സംവിധാനത്തില്‍ ഭ്രമണപഥത്തിലെത്തിക്കുക. സ്കൈറൂട്ടിന്‍റെ വിക്ഷേപണ മികവും ഹെക്സ്20 യുടെ ഉപഹ്രഹ രൂപകല്‍പ്പന, പേലോഡ് സംയോജനം, ഗ്രൗണ്ട് ഓപ്പറേഷന്‍സ്, ദൗത്യ നിര്‍വഹണ ശേഷി എന്നിവ ഒരുമിപ്പിക്കുന്നതാണ് ഈ കരാര്‍. ഇതിലൂടെ ഉപഗ്രഹ വികസനം മുതല്‍ ഭ്രമണപഥത്തിലെ പ്രവര്‍ത്തനങ്ങളും ഭൂനിരീക്ഷണ ഡാറ്റാ സേവനങ്ങളുമടങ്ങുന്ന പുതിയ ബഹിരാകാശ ആവാസവ്യവസ്ഥ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ഇക്കോസിസ്റ്റം അതിവേഗം വളരുകയാണെന്ന് ഹെക്സ്20 ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അമല്‍ ചന്ദ്രന്‍ പറഞ്ഞു. സ്കൈറൂട്ടുമായുള്ള ഈ പങ്കാളിത്തം കൂടുതല്‍ മികച്ച ബഹിരാകാശ ദൗത്യങ്ങള്‍ നടപ്പാക്കുന്നതിനും ഇന്ത്യയിലെയും വിദേശത്തെയും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി കഴിഞ്ഞമാസം ഹെക്സ്20 തങ്ങളുടെ രണ്ടാമത്തെ ഉപഗ്രഹമായ കോയോ (കൈനറ്റിക് ഒപ്റ്റിക്കല്‍ യാ ഒബ്സര്‍വര്‍) വിക്ഷേപിച്ചിരുന്നു. സ്പേസ് എക്സിന്‍റെ ട്രാന്‍സോര്‍ട്ടര്‍-17 ല്‍ നിന്നായിരുന്നു വിക്ഷേപണം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ കമ്പനിയായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേനുമായി (സ്പേസ് എക്സ്) ചേര്‍ന്ന് ഹെക്സ്20 തങ്ങളുടെ ആദ്യ ഉപഗ്രഹമായ 'നിള' വിക്ഷേപിച്ചിരുന്നു. കേരളത്തിലെ സ്വകാര്യ മേഖലയില്‍ നിന്ന് വിക്ഷേപിച്ച ആദ്യ ഉപഗ്രഹമായിരുന്നു ഇത്. ടെക്നോപാര്‍ക്കിലെ നിള ബില്‍ഡിംഗിലാണ് ഹെക്സ്20 പ്രവര്‍ത്തിക്കുന്നത്.

ഹെക്സ്20 യുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്കൈറൂറ്റ് എയ്റോസ്പേസ് സഹസ്ഥാപകനും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ നാഗ ഭരത് ഡാക്ക പറഞ്ഞു. ഹെക്സ്20 യുടെ ഭാവിയിലുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വിശ്വസനീയമായ സേവനം നല്‍കുന്നതിന് തങ്ങള്‍ സദാ സന്നദ്ധരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹെക്സ്20, വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉപഗ്രഹ പ്ലാറ്റ് ഫോമുകളും ദൗത്യ സേവനങ്ങളും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണ സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സ്ഥാപനമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികളിലെ ആശുപത്രി വികസന സൊസൈറ്റികൾ പുനഃസംഘടിപ്പിക്കാൻ ഉത്തരവായി; ലക്ഷ്യം ആശുപത്രികളുടെ പുരോഗതിയും രോഗീസൗഹൃദ അന്തരീക്ഷം ഒരുക്കലുമെന്ന് മന്ത്  (34 minutes ago)

ഇത്രയും വർഷം എന്ത് ചെയ്തു..?  (46 minutes ago)

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്നുവെന്ന് കുടുംബം  (55 minutes ago)

സഭയിൽ കലിപ്പിൽ രാധാകൃഷ്ണൻ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം ശക്തി പ്രാപിക്കുന്നു; തീരശോഷണത്തിനു സാധ്യത; കടൽ തീരത്ത് സാധ്യത  (2 hours ago)

യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശരണർക്കും പാവപ്പെട്ടവർക്കും എതിരെയുള്ള വെല്ലുവിളി...  (2 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; ചക്രവാതച്ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം: മലയാലപ്പുഴയിൽ 3 പേർ പിടിയിൽ; അച്ഛനെ നാട്ടിലെത്തിക്കാൻ പോലീസ് നീക്കം...  (2 hours ago)

പോലീസിനെ വെല്ലുവിളിച്ച് മദ്യപന്റെ അഭ്യാസപ്രകടനം; നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസ് വാഹനത്തിന് മുകളിൽ കയറി ചെയ്തുകൂട്ടിയത്...  (2 hours ago)

അടുത്ത 3 മണിക്കൂർ അതീവ നിർണായകം; ഈ ജില്ലകളിൽ റെഡ് അലർട്ട്: പുതിയ രോഗഭീതിയും...  (2 hours ago)

പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം; നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!?ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താ  (3 hours ago)

വിരട്ടരുത്...വളർന്ന പാർട്ടി വേറെയാണ്; ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു; വീണ്ടും  (3 hours ago)

ഞാനൊരു അമ്മയാടോ.... എനിക്ക് ഒരു മോനുണ്ടെടോ.... എംഡിഎംഎ ഇടപാടുമായി ബന്ധമില്ല; ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ല; തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണ്; മാധ്യമങ്ങളോടു വിളിച്ച് പറഞ്ഞ് എംഡിഎംഎ കേസിൽ അറസ്  (3 hours ago)

ധൈര്യമുണ്ടേൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർക്ക് ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിയാൽ മതി; വെല്ലുവിളിച്ച അർജുൻ ആയങ്കിയ്ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച സംഭവം; യുവാവിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അവിടെയും നാടകീമായ സംഭവ വികാസങ്ങൾ; ജംഷീർ മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് ജാമ്യ പേപ്പറുകൾ വലിച്ചു കീറ  (3 hours ago)

Malayali Vartha Recommends