Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

AIR INDIA-യെ 300 അടി താഴേക്ക് വിമാനം എടുത്തെറിഞ്ഞത് പൈലറ്റ്..! റിപ്പോർട്ടിൽ എല്ലാം അപ്രത്യക്ഷം..! സീറ്റിൽനിന്ന് തെറിച്ചുവീണ് യാത്രക്കാർ

06 AUGUST 2026 07:48 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പേരില്‍ വ്യാജവാര്‍ത്തകളും കുത്തിത്തിരിപ്പുകളും ഉണ്ടാക്കി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെയും ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സൈബറിടത്തില്‍ കടുത്ത വിമര്‍ശനം. ചങ്ങനാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആളുകള്‍ക്ക് ഭക്ഷണവും പായയും ലഭിക്കുന്നില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയ വാര്‍ത്തയുടെ പേരിലാണ് വിമര്‍ശനം കടുക്കുന്നത്. ഇവിടെ എത്തിയ ചാനല്‍ ലേഖകന്റെ പെരുമാറ്റവും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഈ വാര്‍ത്ത ഏറ്റുപിടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്നത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്ന വിമര്‍ശനവും ശക്തമാണ്. ചങ്ങനാശ്ശേരി എല്‍.പി സ്‌കൂളില്‍ വൈകുന്നേരം പെട്ടെന്ന് തുറന്ന ക്യാമ്പില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനിടെ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ വന്‍ ദുരന്തമായി ചിത്രീകരിക്കുകയായിരുന്നു ചാനല്‍.

 

 

 

സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനും ജനങ്ങളെ സഹായിക്കാനുമായി ക്യാമ്പിലെത്തിയ പ്രാദേശിക ജനപ്രതിനിധി വിനു ജോബ് എം.എല്‍.എയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ ഫീല്‍ഡ് റിപ്പോര്‍ട്ടര്‍ കാണിച്ച ധാര്‍ഷ്ട്യവും ഗുണ്ടായിസവുമാണ് ഇപ്പോള്‍ വലിയ തോതില്‍ വിവാദമായിരിക്കുന്നത്. ജനപ്രതിനിധിയുടെ തോളില്‍ കയ്യിടുകയും വിരല്‍ ചൂണ്ടി ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത റിപ്പോര്‍ട്ടറുടെ പെരുമാറ്റം വലിയ വിരോധത്തിനിടയാക്കിയിട്ടുണ്ട്.

ഒരു ജനപ്രതിനിധിയോട് തോളില്‍ കയ്യിട്ട് ധാര്‍ഷ്ട്യത്തോടെ സംസാരിക്കാനും വെല്ലുവിളിക്കാനും മാധ്യമപ്രവര്‍ത്തകന് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്. സ്റ്റുഡിയോയിലിരുന്ന് ഇത്തരം തരംതാണ വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുകയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഡോ. അരുണ്‍കുമാറിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുന്‍പ് വി.ഡി. സതീശന്‍ കാപ്പിക്കട ഉദ്ഘാടനം ചെയ്യാന്‍ പോയി എന്ന് വി.ഐ.പി മൂവ്മെന്റ് രജിസ്റ്റര്‍ തെറ്റായി വായിച്ച് നുണ പറഞ്ഞതും ഇതേ അരുണ്‍കുമാര്‍ തന്നെയായിരുന്നു.

ദുരന്തസമയത്ത് ജനങ്ങളെ സഹായിക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആത്മാര്‍ത്ഥമായി പരിശ്രമിക്കുമ്പോള്‍, അവിടേക്ക് ക്യാമറയുമായി ചെന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് നാടിന് വലിയ അപകടമാണ് ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ എപ്പോഴും കുറ്റം മാത്രം കണ്ടുപിടിക്കുന്ന നിഷേധാത്മക മാധ്യമ സംസ്‌കാരം കാരണം ഭാവിയില്‍ ദുരന്തമുഖങ്ങളില്‍ ആളുകളെ സഹായിക്കാന്‍ പോലുമാരും മുന്നോട്ടുവരാത്ത അവസ്ഥയുണ്ടാകും. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്. സാമൂഹിക നിരീക്ഷകന്‍ ബൈജു സ്വാമി വിഷയത്തില്‍ കുറിച്ചത് ഇങ്ങനെയാണ്:

 

 

 

'ട്രീ കട്ടര്‍ ചാനല്‍ ഉടമകള്‍ മുതല്‍ ഞാഞ്ഞൂല്‍ വയറ്റിപ്പിഴപ്പ് ഫീല്‍ഡ് റിപ്പോര്‍ട്ടര്‍ വരെ നീളുന്ന ഒരു സാമൂഹ്യ വിരുദ്ധ കൂട്ടായ്മയാണെന്ന് ദേ ഒരു തെളിവ് കൂടി. ദുരിദാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാന്‍ എത്തിയ ചങ്ങനാശേരി എംഎല്‍എയുടെ തോളില്‍ കൈ വെച്ചും ധാര്‍ഷ്ട്യത്തോടെ കൈ ചൂണ്ടി സംസാരിക്കുകയും ചെയ്യുന്ന ചിത്രം കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചത് ആ എംഎല്‍എ എത്ര സഹിഷ്ണുതയുള്ളയാള്‍ ആണെന്നാണ്. ദാസപ്പന്റെ കാലത്തെ ഏതെങ്കിലും എംഎല്‍എയുടെ തോളില്‍ കയ്യിടാന്‍ ഈ അലവലാതിക്കൊക്കെ ധൈര്യം ഉണ്ടായിരുന്നോ? കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും. ലവന് പിന്നെ മൂത്രം പോകാന്‍ ട്യൂബ് ഇടേണ്ടി വരും. കൊങ്ങികളോട് ഒരു സത്യം പറഞ്ഞോട്ടെ. ഈ പേപ്പട്ടി ചാനലിനെയും അലവലാതി മൊട്ടയെയും ഫീല്‍ഡ് റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ അലഞ്ഞു നടക്കുന്ന സാമൂഹ്യ വിരുദ്ധരെയും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ നിങ്ങള്‍ വാര്‍ക്ക പണിക്ക് പോകുന്നതാണ് നല്ലത്.'

ഹാരീസ് അറബി എന്നയാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: 'ഒരു കമ്മി, അയാള്‍ നിങ്ങളുടെ അളിയനോ അമ്മാവനോ ആയേക്കാം. അന്തിമമായി അയാള്‍ അയാളുടെ കമ്മിത്തരം കാണിച്ചിരിക്കും. ചങ്ങനാശ്ശേരി എം.എല്‍.എയെ ധിക്കാരപൂര്‍വ്വം വലിച്ചുകൊണ്ടു പോകാന്‍ നോക്കിയ 'ഹിപ്പോര്‍ട്ടര്‍' മാപ്രയും കമ്മി ഫോള്‍ഡില്‍ നിന്ന് തന്നെ. എസ്.എഫ്.ഐ ഊളകളുടെ തലയില്‍ മരപ്പൊടി ആണെന്ന് തോന്നുന്നു.'

മാധ്യമപ്രവര്‍ത്തനത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച് ജനപ്രതിനിധികളോടും പൊതുജനങ്ങളോടും ധാര്‍ഷ്ട്യം കാണിക്കുന്ന ഇത്തരം ചാനലുകളെയും റിപ്പോര്‍ട്ടര്‍മാരെയും നാടും പൊതുസമൂഹവും ഒരുപോലെ ബഹിഷ്‌കരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends