അടിമക്കൂട്ടമായ സി.പി.എം-ൽ വിപ്ലവമുണ്ടാക്കാൻ കഴിയുമെന്നത് ഇവരുടെ മൂഢവിശ്വാസമാണ്; അൻവറും ജലീലും സിപിഎം ബന്ധം അവസാനിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

അൻവറും ജലീലും സിപിഎം ബന്ധം അവസാനിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അൻവറും ജലീലും സിപിഎം ബന്ധം അവസാനിപ്പിക്കണം.
എം എൽ എ മാരായ പി.വി. അൻവറും കെ.ടി.ജലീലും തങ്ങളുടെ അഭിപ്രായങ്ങൾക്ക് പുല്ലു വില കല്പിക്കാത്ത സി.പി.എമ്മുമായുള്ള ബന്ധം ഇനിയെങ്കിലും അവസാനിപ്പിക്കണം. അടിമക്കൂട്ടമായ സി.പി.എം-ൽ വിപ്ലവമുണ്ടാക്കാൻ കഴിയുമെന്നത് ഇവരുടെ മൂഢവിശ്വാസമാണ്. വ്യക്തിസ്വാതന്ത്ര്യമില്ലാത്ത സി.പി.എം-ൽ യജമാനന്മാരുടെ വളർത്തുനായ്ക്കളായി തുടരാനേ ഇവർക്കു കഴിയൂ. സഹയാത്രികരെ രണ്ടാം തരം പൗരന്മാരായാണ് സി.പി.എം എപ്പോഴും കാണുന്നത്.
സി.പി.എം.നേതൃത്വത്തിന്റെയും അണികളുടെയും പീഢനം സഹിക്കാൻ കഴിയാതെയാണ് എം.എൽ എ മാരായ മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും വിട്ടു പോയത്. ഉപയോഗം കഴിഞ്ഞാൽ സഹയാത്രികരെ ചവറ്റുകുട്ടയിലിടും. ഇപ്പോൾ സഹയാത്രികരായി തുടരുന്നവർക്ക് ചില അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും താമസിയാതെ ഇവരെല്ലാം ബലി മൃഗങ്ങളായി തീരും.
https://www.facebook.com/Malayalivartha