ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർണായകമായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കുമെന്നും പ്രതിമ തൃശൂരിനായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു . നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസിടിച്ചാണ് പ്രതിമ തകർന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് പോയ ബസാണ് ഇടിച്ചുകയറിയത്.
കഴിഞ്ഞ ജൂണിലാണ് പ്രതിമ തകർന്നത്. തൃശൂരിന്റെ സാംസ്കാരിക തനിമയുടെ പ്രതീകമായിരുന്നു നഗര ശിൽപിയായ ശക്തൻ തമ്പുരാന്റെ പ്രതിമ. അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചാണ് 2012-ൽ പ്രതിമ സ്ഥാപിച്ചത്. കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു തരിപ്പണമായത് .
പുലര്‍ച്ചെയുണ്ടായ അപകടത്തിൽ മൂന്ന് യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. ബസ് ഇടിച്ചു കയറിയത് ഇരുമ്പുവേലി തകര്‍ത്തായിരുന്നു . പ്രതിമ താഴേയ്ക്ക് വീണു. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചുമാറ്റി. ആ സമയമായിരുന്നു അപകടമുണ്ടായത്.യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. ജൂണിലായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha