മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത് എന്നും സര്‍ക്കാരാണോ അതോ മാഫിയ സംഘമാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയരുന്നത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നത് സ്വര്‍ണക്കള്ളക്കടത്ത് ആരോപണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ആ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ നൂറ് ദിവസം ജയിലില്‍ കിടന്നു. മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്ന് തെളിയിക്കപ്പെട്ടു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ പിന്തുണയോടെയാണ് പിണറായി ഉള്‍പ്പെടെയുള്ളവര്‍ അന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് ഇവര്‍ കേന്ദ്ര സര്‍ക്കാരുമായും ബി.ജെ.പിയുമായും അവിഹിത ബാന്ധവമുണ്ടാക്കി. അതിന്റെ ബലത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടരുന്നത്. മാഫിയാ സംഘങ്ങളും വളരുകയാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചതാണ്. ഇപ്പോള്‍ ആ ഉപജാപകസംഘം ചെയ്ത തെറ്റുകള്‍ ഓരോന്നായി ഭരണകക്ഷി എം.എല്‍.എ തന്നെ പുറത്തു പറയുകയാണ്. ഇ.എം.എസിന്റെ കാലം മുതല്‍ ഇന്നുവരെ ഏതെങ്കിലും ഒരു ഭരണകക്ഷി എം.എല്‍.എ സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടിയിട്ടുണ്ടെങ്കില്‍ അധികാരത്തില്‍ ഇരുന്നവര്‍ മറുപടി നല്‍കിയിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
https://www.facebook.com/Malayalivartha