ആധ്യാത്മികതയില്‍ അധിഷ്ഠിതമായിരുന്നു എക്കാലവും ഭാരതത്തിന്‍റെ പാരമ്പര്യം; ആധ്യാത്മിക അടിത്തറയിൽ നിന്നുള്ള വ്യതിചലനങ്ങളാണ് സമൂഹത്തിലെ മൂല്യച്യുതിക്ക് കാരണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ
ആധ്യാത്മികതയില്‍ അധിഷ്ഠിതമായിരുന്നു എക്കാലവും ഭാരതത്തിന്‍റെ പാരമ്പര്യം എന്നാൽ ആധ്യാത്മിക അടിത്തറയിൽ നിന്നുള്ള വ്യതിചലനങ്ങളാണ് സമൂഹത്തിലെ മൂല്യച്യുതിക്ക് കാരണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയെട്ടാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന ‘നവപൂജിതം’ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സ്ത്രീകൾക്ക് എതിരായ അതിക്രമവും ലഹരി പോലുള്ള വിപത്തുകളും വർദ്ധിക്കുന്നത് സാംസ്കാരിക ശോഷണം കൂടി കൊണ്ടാണെന്നും വി.മുരളീധരൻ പറഞ്ഞു.കരുണാകര ഗുരുവടക്കം നമ്മുടെ ഗുരുപരമ്പരകള്‍ പകര്‍ന്നു നല്‍കിയ സന്ദേശങ്ങളുടെ പ്രസക്തി കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
ആധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നല്‍കുന്നതാണ് ഭാരതീയദര്‍ശനം. ആധുനികതയ്ക്കൊപ്പം ആത്മീയതയുടെ അടിത്തറ കൂടി ഊട്ടിയുറപ്പിച്ചാലേ സമൂഹമെന്ന നിലയില്‍ നമുക്ക് മുന്നോട്ടു പോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു. " നവപൂജിതം" സുവനീർ പ്രകാശനവും മുൻ കേന്ദ്രമന്ത്രി നിർവഹിച്ചു.
https://www.facebook.com/Malayalivartha