Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കൊലയാളി ദിവ്യയുടെ അറസ്റ്റ് നാടകത്തിന്റെ നിര്‍മാതാവ് കണ്ണൂരിലെ കാരണഭൂതന്‍; സംവിധാനം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍; സാങ്കേതിക സഹായം എകെജി സെന്റര്‍; ദാസ്യപ്പണി കണ്ണൂര്‍ പോലീസ്

30 OCTOBER 2024 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജെപി

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്

കൊലയാളി ദിവ്യയുടെ അറസ്റ്റ് നാടകത്തിന്റെ നിര്‍മാതാവ് കണ്ണൂരിലെ   കാരണഭൂതന്‍. സംവിധാനം പാര്‍ട്ടി സെക്രട്ടറി  എംവി ഗോവിന്ദന്‍. സാങ്കേതിക സഹായം എകെജി സെന്റര്‍. ദാസ്യപ്പണി  കണ്ണൂര്‍ പോലീസ്.   കേരളത്തിലെ ജനങ്ങള്‍  ഇത്രയേ ചോദിക്കുന്നുള്ളു കേരളാ പോലീസ് കടലാസ് പുലിയോ.  അത്തോ ചത്ത കുതിരയോ എന്ന്.  പിപി ദിവ്യ കഴിഞ്ഞ 14 ദിവസമായി എവിടെ ഉണ്ടായിരുന്നുവെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും അടിമ പോലീസിന് അറസ്റ്റ് ചെയ്യാനായില്ല. ഇന്ന് കോടതി ജാമ്യം നിഷേധിച്ചതോടെ  ഗോവിന്ദന്‍ സഖാവ് പറഞ്ഞു കീഴടങ്ങാന്‍. പോലീസ് ദിവ്യയുടെ വീട്ടിലെത്തുംമുന്‍പ് ദിവ്യ പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കാതെ കടന്നുവരുന്നു.

ദിവ്യയുടെ വീടിനും സഖാക്കളുടെ കാവലും പോലീസിന്റെ കാവലും ഏര്‍പ്പെടുത്തിയത് കാരണഭൂതന്റെ അറിവോടെയായിരുന്നുവെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. ദിവ്യയെ മയക്കുവെടി വച്ചു പോലീസ് പിടിച്ചുകൊണ്ടുപോയി എന്ന് വൈകാതെ എംവി ഗോവിന്ദന്‍ പറഞ്ഞ് ന്യായീകരണ തൊഴിലാളി സഖാക്കളെ തെറ്റിദ്ധരിപ്പിക്കുമായിരിക്കും. എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയിലായത് ഭയങ്കരമൊരു നാടകമായിരുന്നു.

സര്‍ക്കാരിന്റെ കല്‍പന തൊണ്ട വിഴുങ്ങാതെ വിഴുങ്ങുന്ന കേരള പോലീസിന്റെ അടിമത്തം കാണുമ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. ഐപിഎസും കാക്കിയുമൊക്കെ പിണറായിക്ക് അടിയറവ് വച്ചവരോട് അരിയാഹാരം ഉണ്ണുന്ന മലയാളി മനുഷ്യര്‍ക്ക് നാണക്കേടു മാത്രമേയുള്ളു. കണ്ണപുരം പോലീസാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തതുപോലും. പിന്നീട് അറിയുന്നു ഡ്രൈവര്‍ക്കൊപ്പം സ്റ്റേഷനിലേക്കു പോയപ്പോള്‍ പോലീസ് വണ്ടി തടഞ്ഞ് ദിവ്യയെ പിടികൂടിയെന്നാണ്. വഴിയില്‍ വണ്ടിതടഞ്ഞ കേരള പോലീസ് താലപ്പൊലിയും പൂച്ചെണ്ടും ഷാളും കരുതിവച്ചിരുന്നോ എന്നേ അറിയേണ്ടതുള്ളു.

തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. എ.ഡി.എം മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ കസ്റ്റഡിയിലാവുന്നത്. അതുവരെ വീട്ടിലോ പാര്‍ട്ടി ഗ്രാമത്തിലോ ദിവ്യ സുഖവാസത്തിലായിരുന്നുവെന്ന് തീര്‍ച്ചയാണ്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. പക്ഷെ ഗതികേടുകൊണ്ടു പിടിക്കാന്‍ പറ്റിയില്ലെന്നാണ് പോലീസിലെ പുങ്കവന്‍മാര്‍ പറയുന്നത്. അപാരം ഇവരുടെ തൊലിക്കട്ടിയെന്നേ കേരളത്തിനു പറയാനുള്ളു.  

ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ ഗതികേടുമൂലം  അറസ്റ്റു ചെയ്യുക മാത്രമായിരുന്നു പോലീസിനു  മുന്നിലെ മാര്‍ഗം. ദിവ്യയും പോലീസും തമ്മില്‍ നടത്തിയ ആശയവിനിമയം പുറത്തുവന്നാല്‍ കേരളം ലജ്ജിച്ചു തല താഴ്‌ത്തേണ്ടിവന്നേക്കാം. കോടതിവിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ദിവ്യ പയ്യന്നൂരിലാണുള്ളതെന്ന വിവരവും പുറത്തുവന്നിരുന്നു. ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ ഇനിയും കീഴടങ്ങല്‍ നീട്ടിക്കൊണ്ട് പോവുന്നത് സര്‍ക്കാരിന് തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് ദിവ്യയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായതെന്നു വ്യക്തമാണ്.

കഴിഞ്ഞ  മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളില്‍ നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂര്‍ ചേരന്മൂലയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.

വേദിയില്‍ പരസ്യമായി നടത്തിയ ആക്ഷേപമാണ് ആത്മഹത്യയിലേക്ക് വഴി തെളിച്ചത്. തലേന്ന് കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തി കേസെടുത്തതിനെ തുടര്‍ന്ന് പി.പി. ദിവ്യ ഒളിവില്‍ പോവുകയായിരുന്നു. ദിവ്യയെ കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. മെഡിക്കല്‍ പരിശോധനക്ക് ശേഷം ദിവ്യയെ കോടതിയില്‍ ഹാജരാക്കിയാലും രോഗം നടിച്ചും ക്ഷീണം നടിച്ച ദിവ്യതാരം ആശുപത്രിയില്‍ ചേക്കാറാനാണ് സാധ്യതയേറെയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends