ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ സോളാർ ഉപഭോക്താക്കളെ സാമ്പത്തികമായി തകർക്കുന്ന ശുപാർശകൾ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചത് പിൻവലിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചു. ഇത്തരത്തിലുള്ള ശുപാർശ നടപ്പാക്കിയാൽ അത് സോളാർ ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനത്തിന്റെ ലംഘനവും ലോകമെമ്പാടും നടക്കുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുനയൊടിക്കലും ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കത്തിൻ്റെ പൂർണ്ണരൂപം ഇങ്ങനെ;-
ബഹുമാനപ്പെട്ട മുഖ്യമന്ത്രി
കുറെ നാളുകളായി വൈദ്യുതി ഉപഭോക്താക്കളെ നിരന്തരമായ നിരക്ക് വർദ്ധനയിലൂടെ കൊള്ളയടിക്കാനും അതോടൊപ്പം കെ എസ് ഇ ബി ലിമിറ്റഡിനെ സാമ്പത്തികമായി തകർത്ത് സ്വകാര്യവത്കരിക്കാനുമുള്ള ഗൂഢനീക്കങ്ങളാണ് റെഗുലേറ്ററി കമ്മീഷനെ ഉപയോഗപ്പെടുത്തിയും സ്വകാര്യകമ്പനികളെ അതിരുവിട്ട് സഹായിച്ചും സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സോളാർ വൈദ്യുതി ഉദ്പാദനവും ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ ശുപാർശകൾ.
രാഷ്ട്രീയലാഭം മാത്രം ലക്ഷ്യമിട്ട് റെഗുലേറ്ററി കമ്മീഷനെ ചട്ടുകമാക്കി, 2015 ഇൽ യു ഡി എഫ് സർക്കാർ ഏർപ്പാടാക്കിയ കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതിയുടെ ദീർഘകാലകരാർ റദ്ദാക്കുക വഴി ഒരുകോടിയിലധികം ഉപഭോക്താക്കൾക്കും കെ എസ് ഇ ബി ലിമിറ്റഡിനും ഏറ്റ കനത്ത ആഘാതം വിട്ടൊഴിയുന്നതിനുമുമ്പാണ് അടുത്ത പ്രഹരമാണ് സോളാർ പ്രോസ്യൂ മേഴ്‌സ്സിനോട് കാണിക്കുന്ന കൊടിയ വിശ്വാസവഞ്ചന.
സോളാര്‍ ഉപഭോക്താവ് ഉൽപ്പാദിപ്പിച്ചു വൈദ്യുതി ബോർഡിന് കൊടുക്കുന്ന വൈദ്യുതിക്കു തുല്യമായ വൈദ്യുതി തിരികെ നല്‍കുന്ന നിലവിലെ സമ്പ്രദായത്തിന് പകരം ഉത്പാദിക്കുന്ന വൈദ്യുതിയ്ക്കു തുച്ഛ വിലനൽകി കെ എസ് ഇ ബി യുടെ വൈദ്യുതിക്ക് കൊള്ളവില ഈടാക്കാനുള്ള ശുപാർശകളാണ് റെഗുലേറ്ററി കമ്മീഷൻ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കി സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ച ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടി ആണിത്. സോളാർ പ്ലാന്റുകൾ സ്ഥാപിച്ച സമയത്ത് നിലവിലുണ്ടായിരുന്നതിൽ നിന്ന് വിരുദ്ധമായി വലിയ സാമ്പത്തിക ബാധ്യത കറന്റ് ചാർജ് ഇനത്തിലും ഫിക്സഡ് ചാർജിനത്തിലും മാത്രമല്ല സ്വന്തം ഉടമസ്ഥതയിലുള്ള മറ്റു കണക്ഷനുകളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ഉപയോഗത്തിന് അനുമതി നിഷേധിക്കുകപോലും ചെയ്തുകൊണ്ട് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
നിശ്ചിത കപ്പാസിറ്റിയിൽ കൂടുതലുള്ള പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജ് നിർബന്ധിതമാക്കുന്ന കമ്മിഷന്‍ ശുപാര്‍ശകള്‍ ബാറ്ററി നിര്‍മ്മാതാക്കളെ സഹായിക്കാനുതകുന്നതും ഉപഭോക്താക്കൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്നതുമാണ്.
ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി സൗരോര്‍ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുമ്പോൾ, പദ്ധതിയുടെ അന്ത:സത്തയും വൈദ്യുതിയുടെ വൈവിധ്യപൂർണമായ ആവശ്യകതയും ഉൾക്കൊള്ളാത്ത നടപടികൾക്കു പിന്നിൽ സൗരോര്‍ജ പദ്ധതികള്‍ മുടക്കി കൃത്രിമ ഊർജ്ജപ്രതിസന്ധി സൃഷ്ടിച്ച് കമ്പോള വൈദ്യുതി വാങ്ങുവാനുള്ള ദുരുദ്ദേശ്യവും അഭിനിവേശവുമാണ് ഉള്ളത്. ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഈ ശുപാര്‍ശകള്‍, അടുത്ത മൂന്നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അതിഭീകരമായ ഊര്‍ജ പ്രതിസന്ധിയും വന്‍തോതില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും.
https://www.facebook.com/Malayalivartha