പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?

വീണ്ടുമൊരു എസ് എഫ് ഐ-ഗവർണർ പോരാട്ടത്തിന് വേദിയായിരിക്കുകയാണ് കേരളം. കഴിഞ്ഞ ദിവസം എസ് എഫ് ഐയുടെ പോരാട്ട വീര്യമാണ് കണ്ടത് . മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടത് സംഘടനകൽ തെരുവുകളിലും മറ്റിടങ്ങളിലും സമരം നടത്തിയതും ഗവർണറെ വഴിയിൽ തടഞ്ഞതുമൊക്കെ നാം കണ്ടതാണ്. സർവ്വകലാശാല ചാൻസിലർ കൂടിയ ഗവർണർ സർവ്വകലാശാലകളെ കാവിവത്കരിക്കുന്നു എന്ന ആരോപണമുയർത്തിയാണ് എസ് എഫ് ഐ പോരാട്ടം ശക്തമാക്കിയത് .
എന്നാൽ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും സമാനമായ രീതിയിൽ ഇടപ്പെടുന്നു പോരാട്ടവുമായി എസ് എഫ് ഐ ഇറങ്ങുന്നു . ഇനി ഏവരും ഉറ്റുനോക്കുന്നത് നേരത്തെ പോലെ സി ആർ പി എഫ് സുരക്ഷക്കായി ഇറങ്ങുമോ എന്നതാണ്. നേരത്തെ ഗവർണർക്കെതിരെ സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെ അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷയ്ക്ക് സി ആര്‍ പി എഫിനെ കൂടി ഉപയോഗിക്കണമെന്ന് കേന്ദ്രമാണ് അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം നിര്‍ദ്ദേശിച്ചത്. ഇപ്പോഴത്തെ ഗവർണർക്കും അത്തരത്തിലൊരു സംരക്ഷണം നൽകുമോ സി ആർ പി എഫ് സംരക്ഷണം അദ്ദേഹം ആവശ്യപ്പെടുമോ ? കേന്ദ്രം നൽകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് നിലവിൽ ശക്തമാകുന്നത്.
https://www.facebook.com/Malayalivartha