'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാർച്ചിൽ വൻ സംഘര്‍ഷം. 'സംഘി വിസി അറബിക്കടലില്‍' എന്ന ബാനറും ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. . പോലീസ് മാര്‍ച്ച് തടഞ്ഞു. പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.
വഴിതടയുന്നതിനായി പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറിച്ചിട്ട് അതിന് മുകളില്‍ കയറിനിന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ആറുതവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഭരിച്ച വെള്ളം തീര്‍ന്നതോടെ SFI പ്രവർത്തകർ കൂകി വിളിച്ചു. പ്രവർത്തകർ രാജ്ഭവനിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് നല്‍കി. ദൃശ്യങ്ങൾ കാണാം;
https://www.facebook.com/Malayalivartha