ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ്; ഗുരു വന്ദനത്തിനെതിരെ വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഗുരു വന്ദനത്തിനെതിരെ ചില ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് എന്ന് ഗവർണർ നിരീക്ഷിച്ചു . അവ ഭാരതീയ സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമാണ് എന്നും അവയെ മാറ്റി നിർത്തിയാൽ സമൂഹത്തിൻ്റെ നിലനിൽപ്പിനെത്തന്നെ സാരമായി ബാധിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ഇവ വിലക്കുന്നവർ ഏത് തരം സംസ്കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഇത് സംബന്ധിച്ച പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ബാലഗോകുലം പ്രസ്ഥാനം നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ കൈമാറുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലേക്കും ബാലഗോകുലത്തിൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെത് ഉള്‍പ്പെടെയുള്ളവരുടെ കാലുകഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവര്‍ണ്ണര്‍ കേരളത്തിന് നാണക്കേടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
രാജേന്ദ്ര അര്‍ലേക്കര്‍ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മം നല്‍കിയ മണ്ണാണിത്. നവോത്ഥാനം നടന്ന ഈ നാടിന്റെ ചരിത്രം ഒരുപക്ഷെ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് അറിയില്ല. കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല.
സര്‍വണ്ണ അജണ്ടയോടെയുള്ള രാഷ്ട്രീയം മാത്രമാണത്. ഗവര്‍ണ്ണര്‍ സര്‍വര്‍ണ്ണ ഫാസിസ്റ്റ് സംസ്‌കാരം കേരളത്തെ പഠിപ്പിക്കാന്‍ നോക്കുകയാണ്. തന്റെ പദവിയുടെ മഹത്വം അദ്ദേഹം മനസിലാക്കണം. പുരോഗമന മുന്നേറ്റം നടത്തിയ സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനുള്ള ഗവര്‍ണ്ണറുടെ നടപടി അപലപനീയമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha