ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്

വി. ഡി സതീശൻ രാഷ്ട്രീയ പക്വത കാണിക്കണമെന്ന് ബിജെപി നേതാവ് എംടി രമേശ് . പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നുകൊണ്ട് അദ്ദേഹം കേരളത്തിലെ ബിജെപിക്കെതിരെ എന്തോ ഒരു ബോംബ് പൊട്ടിക്കാൻ പോകുന്നു എന്ന് പറഞ്ഞു ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുന്നതാണ് ഇന്ന് കാണാൻ കഴിഞ്ഞത്. ആരുടെ ഉപദേശപ്രകാരമാണ് അദ്ദേഹം ഇന്നലെ ഭീഷണി മുഴക്കിയത് എന്ന് അറിയില്ല.
ഇത് കോൺഗ്രസ് നേതാവിന് ഭൂഷണം ആണെങ്കിലും കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് കൊണ്ട് ഇത്തരം നാടകങ്ങൾ നടത്തുന്നത് ആ പദവിക്ക് ഭൂഷണമല്ല. അദ്ദേഹത്തിന് എന്താണ് ഇത്ര പരിഭ്രമം എന്ന് മനസ്സിലാവുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ വാക്കുകളും ചേഷ്ടകളും വല്ലാതെ അസ്വസ്ഥത പുറത്ത് പ്രകടമാകുന്ന രീതിയിലുള്ളതാണ്.
എന്തോ ഉൾഭയം ഉള്ളതുപോലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രവർത്തികൾ. ഹൃദയവേദനയോട് കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിന് പുറത്താക്കാനുള്ള തീരുമാനം എടുത്തിരുന്നത് എന്ന് പറയുന്ന അദ്ദേഹം ആരോപണ വിധേയരായവരുടെ ഹൃദയവേദന കാണാതെ പോയത് എന്ത് കൊണ്ടാണ്?
സ്വന്തം മകളെ പോലെ കരുതിയ ഒരാൾ പരാതി നൽകി എന്നാണല്ലോ വി ഡി സതീശൻ പറഞ്ഞത്, എന്തേ അവരുടെ ഹൃദയവേദനകളിൽ പങ്കാളിയാവാൻ സതീശൻ തുനിയാഞ്ഞത്. എന്തിനാണ് രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കുവാൻ വിഡി സതീശൻ വെപ്രാളപ്പെടുന്നത്? കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും മറ്റു നേതാക്കന്മാർക്ക് ഇല്ലാത്ത വെപ്രാളം എന്തിനാണ് പ്രതിപക്ഷ നേതാവിന് മാത്രം? സ്വയം പരിഹാസ്യനാവാൻ ശ്രമിച്ചതിന്റെ ബാക്കിപത്രമാണ് ഇന്ന് രാവിലെ പുറത്തുവന്നിട്ടുള്ള വാർത്ത.
ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ സി. കൃഷ്ണകുമാറിനെതിരെ നേരത്തെ കോടതിയിൽ അവതരിപ്പിച്ച പരാതി അതിൽ പോലീസ് അന്വേഷിച്ചു കോടതി വിചാരണ പൂർത്തിയായി ഒരു തെളിവും ഇല്ലാതെ കോടതി തള്ളിക്കളഞ്ഞ ഒരു കേസ്. കോടതി തള്ളിക്കളഞ്ഞ ശേഷം അപ്പീലിനു പോവാൻ പോലും കക്ഷികൾ തയ്യാറാവാതിരുന്ന കേസ്.
2015 2020 2024 തെരഞ്ഞെടുപ്പുകളിൽ പാലക്കാട് പ്രതിപക്ഷ പാർട്ടികൾ ചർച്ചയാക്കാൻ വേണ്ടി ശ്രമിച്ച സംഭവം ആ സംഭവത്തെ ഒരു വലിയ ബോംബ് ആണെന്ന് പത്രക്കാരോട് പറഞ് ഇന്ന് രാവിലെ വാർത്തയാക്കുമ്പോൾ സതീശൻ സ്വയം പരിഹാസ്യനാവുകയാണ്. എന്തിനാണ് സ്വയം പരിഹാസ്യനായി രാഹുൽ മാങ്കൂ ട്ടത്തെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നത്.കോൺഗ്രസിലെ മറ്റു നേതാക്കന്മാരാരും ഇതിനു മുതിരുന്നില്ല.എന്തിനാണ് രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നത് എന്നത് കേരളത്തിലെ പൊതുസമൂഹത്തിന്റെ ചോദ്യമാണ് അല്ലാതെ ബിജെപിയുടെ ചോദ്യമല്ല.
കെപിസിസി നേതൃത്വത്തിനും എഐസിസി നേതൃത്വത്തിനും അറിയാം രാഹുൽ മാങ്കൂട്ടം നേരിട്ട ആരോപണത്തിൽ കഴമ്പുണ്ടെന്ന്.രാഹുൽ മാങ്കൂട്ടം പോലും അത് നിഷേധിക്കുന്നില്ല അത്തരം ഒരു എംഎൽഎ യെ പാലക്കാട്ടേ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് വരെ ശക്തമായ പ്രതിഷേധം ബിജെപിയും മഹിളാമോർച്ചയും യുവമോർച്ചയും തുടരുമെന്ന് എം ടി രമേശ് പറഞ്ഞു.
https://www.facebook.com/Malayalivartha