പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്. കേന്ദ്രം നൽകിയ മറുപടിയിൽ 60 ഉപാധികൾ ഉണ്ട്. ലക്ഷങ്ങൾ പൊടിച്ചു പ്രചാരണം നടത്തുന്നവർ അത് വായിച്ചുനോക്കിയോ എന്നും വി. മുരളീധരൻ ചോദിച്ചു. എന്തെങ്കിലും കാണിച്ചു നാലുവോട്ട് നേടാൻ ആണ് പിണറായി ശ്രമിക്കുന്നത്.
സമസ്തമേഖലയും പിണറായിയുടെ ഭരണകാലത്തു പിന്നോട്ട് പോയി. ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾ നശിച്ചു. ആരോഗ്യമേഖല ലോകോത്തരമെന്നു പറയുന്ന മുഖ്യമന്ത്രി മെഡിക്കൽ കോളേജിൽ പോയി നോക്കണം. സാധാരണക്കാർക്ക് പരിഗണനയും നീതിയും ഇതുപോലെ ലഭ്യമാകാതെ പോയ ഭരണം മുൻപില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് എടുക്കാൻ മാത്രമാണ് പിണറായിക്ക് അറിയാവുന്നത്. ഇവിടെ ഒരു അരിമണി പോലും പിണറായി നൽകുന്നത് അല്ല. എന്നാൽ മണിയോർഡർ പോസ്റ്റുമാൻ സ്വന്തം പടമൊട്ടിച്ചു വിതരണം ചെയ്യുന്നപോലെ വീമ്പുപറയുന്നതാണ് അവസ്ഥ എന്നും അദ്ദേഹം പരിഹസിച്ചു.വിശ്വാസികളെ കബളിപ്പിക്കാനാണ് പുതിയ നീക്കം. ആഗോള അയ്യപ്പ ഭക്തസംഗമവേദിയിൽ പിണറായി ശരണം വിളിക്കുമോ എന്നും വി. മുരളീധരൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha