എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂരിലെ കലുങ്ക് സംവാദത്തിനിടെ കൊച്ചു വേലായുധൻ എന്നയാളുടെ നിവേദനം സുരേഷ് ഗോപി നിരസിച്ചത് വൻ വിവാദമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ വീണ്ടും അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന കലുങ്ക് സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വീടില്ലാത്തവരുടെ പട്ടിക പുറത്തു വിടുമെന്നും സുരേഷ് ഗോപി . കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം നിരസിച്ച കൊച്ചുവേലായുധന് വീട് നിർമ്മിച്ചുനൽകുമെന്ന് സിപിഎം അറിയിച്ചിരുന്നു. 2023 ലാണ് മരം കടപുഴകി വീണ് കൊച്ചു വേലായുധൻറെ വീട് തകർന്നത്. അന്നുമുതൽ സഹായത്തിനായിഅലയുകയാണ് അദ്ദേഹം .
സമൂഹമാധ്യമങ്ങളിൽ വീഡിയോ ചർച്ചയായിതോടെ എംഎൽഎ സി.സി. മുകുന്ദൻ എത്തി . ഉടൻതന്നെ നടപടിയെടുക്കുമെന്ന് വാക്കുകൊടുത്ത് നിവേദനം വാങ്ങിച്ചു മടങ്ങി. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ എത്തി സിപിഎം വീട് വെച്ചു നൽകുമെന്ന് ഉറപ്പും നൽകി. ഭവന നിർമ്മാണം സംസ്ഥാന വിഷയമാണ്, രാഷ്ട്രീയ ഉന്നം വെച്ചാണെങ്കിലും ഞാൻ കാരണം വീടു നിർമ്മിച്ചു നൽകുന്നതിൽ സന്തോഷം ഉണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha