പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് മീറ്റ് ദ് ലീഡര്‍ പദ്ധതികള്‍ പോലുള്ളവ ബിജെപി സംഘടിപ്പിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍

രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍. മാരാര്‍ജി ഭവനില്‍ നടന്ന മീറ്റ് ദ് ലീഡര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത ഭാരതം സൃഷ്ടിക്കുകയാണ് മോദിയുടെ ലക്ഷ്യം. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡ്, റെയില്‍ പദ്ധതികളിലെല്ലാം വികസനം നടപ്പാക്കി. ആരോഗ്യമേഖലയിലും വിപ്ലവകരമായ പദ്ധതികള്‍ നടപ്പാക്കി.
കേരളത്തിന് എല്ലാം നല്‍കിയത് കേന്ദ്രമാണ്. എന്നാല്‍ അതെല്ലാം അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വികസന ലക്ഷ്യം സാധ്യമാകണമെങ്കില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് മീറ്റ് ദ് ലീഡര്‍ പദ്ധതികള്‍ പോലുള്ളവ ബിജെപി സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ ബുധനാഴ്ചയും മീറ്റ് ദ് ലീഡര്‍ പദ്ധതി നടത്തും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha