പൊലീസിന് രാഹുലിനെ അറസ്റ്റ് ചെയ്യണമായിരുന്നേല്‍ എപ്പോഴേ അറസ്റ്റ് ചെയ്യാമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. കോണ്‍ഗ്രസ് ഒരു സംരക്ഷണവും കൊടുത്തില്ല. ഇതൊരു സന്ദേശമായി ഉള്‍ക്കൊണ്ട് എംഎല്‍എ സ്ഥാനം അയാള്‍ രാജിവെക്കണമെന്നും എം.എം ഹസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'പൊലീസിന് രാഹുലിനെ അറസ്റ്റ് ചെയ്യണമായിരുന്നേല്‍ എപ്പോഴേ അറസ്റ്റ് ചെയ്യാമായിരുന്നു. ഇതിത്രയും വൈകിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ മാറ്റിവെച്ചതാകും.
ലഡു വിതരണവും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നവര്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും എം.എം ഹസന്‍ പറഞ്ഞു.പാര്‍ട്ടിയുടെ നടപടി ഒരു സന്ദേശമായി ഉള്‍ക്കൊണ്ട് രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും കേസില്‍ നടപടിയില്‍ മറ്റു പാര്‍ട്ടികള്‍ വലിയ അവകാശവാദം ഉന്നയിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























