എല്ലാ വാർഡുകളിലും എസ് ഡി പി ഐ നേതാക്കൾ പരസ്യമായി എൽഡിഎഫിനായി പ്രചരണം നടത്തുകയാണ്; രാജ്യം നിരോധിച്ച സംഘടനകളെ കൂട്ട് പിടിച്ചാണ് ഇരു മുന്നണികൾ രംഗത്ത് ഇറങ്ങുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ഏറ്റവും വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എൻ ഡി എയാണ് എന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ . കോഴിക്കോട് കോർപ്പറേഷനിൽ എൻ ഡി എ ഭരണത്തിൽ വരും.LDF ഉം UDF ഉം വർഗ്ഗീയ പ്രചാരവേലയുമായാണ് ഇറങ്ങിയിരിക്കുന്നത്. പുസ്തകം ചിഹ്നമുള്ള സ്ഥാനാർത്ഥിക്കെതിരെ വ്യാപകമായ പ്രചരണം നടത്തുകയാണ്. പച്ചയായ വർഗ്ഗീയ ദ്രുവീകരണമാണ് ഇരു മുന്നണികളും നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ UDF സ്ഥാനാർത്ഥിക്കായി ജമാ അത്തെ ഇസ്ലാമി നേതാവ് നേരിട്ട് പ്രചാരണത്തിന് ഇറങ്ങുകയാണ്. രാജ്യം നിരോധിച്ച സംഘടനകളെ കൂട്ട് പിടിച്ചാണ് ഇരു മുന്നണികൾ രംഗത്ത് ഇറങ്ങുന്നത്. വർഗ്ഗീയ ദ്രുവീകരണത്തിനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്.
എൻ ഡി എ യുടെ വിജയ സാധ്യത മുന്നിൽക്കണ്ട് വിളറി പിടിച്ചാണ് ഇരു മുന്നണികളും വർഗ്ഗീയ പ്രചരണം നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വാർഡുകളിലും എസ് ഡി പി ഐ നേതാക്കൾ പരസ്യമായി എൽഡിഎഫിനായി പ്രചരണം നടത്തുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായ സഖ്യമാണ് ചെറുവണ്ണൂർ വെസ്റ്റിൽ UDFമായി ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടും തിളക്കം എന്ന പുസ്തകം LDF ഇപ്പോഴും വിതരണം ചെയ്യുകയാണ്. ഒരു കാരണവശാലും സിൽവർ ലയിൻ പദ്ധതി കേരളത്തിൽ വരാൻ ബി.ജെ.പി അവധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























