Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു; രോഗികളുടെ ദീര്‍ഘനാളുകളായുള്ള ആവശ്യം സാക്ഷാല്‍ക്കരിച്ചു

10 MARCH 2026 05:54 PM IST
മലയാളി വാര്‍ത്ത

സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖേന അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഏറ്റവും വില കുറവില്‍ ലഭ്യമാക്കുന്നു. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലായി പ്രവര്‍ത്തിക്കുന്ന 'കാരുണ്യസ്പര്‍ശം' സീറോപ്രോഫിറ്റ് കൗണ്ടറുകള്‍ മുഖാന്തിരമാണ് ഈ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ചു. ഹെല്‍ത്ത് ഹബ്ബ്, സംയോജിത കാരുണ്യ ഫാര്‍മസി കൗണ്ടര്‍, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ശിലാസ്ഥാപനം തുടങ്ങിയ മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഉയര്‍ന്ന വിലയുള്ള ആന്റി കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും വിലകുറച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് 'കാരുണ്യസ്പര്‍ശം' എന്ന നൂതന ആശയം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വഴിയാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ 14 കാരുണ്യ ഫാര്‍മസികളില്‍ സീറോ പ്രോഫിറ്റ് ഹൈവാല്യൂ ആന്റി കാന്‍സര്‍ മെഡിസിന്‍ കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് 14 ജില്ലകളിലെ 58 കാരുണ്യ ഫാര്‍മസികളില്‍ കൂടി കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ ആരംഭിച്ചു. എം.ആര്‍.പി.യില്‍ നിന്നും വളരെയധികം വിലകുറച്ച് ലാഭം ഒട്ടും എടുക്കാതെയാണ് ഈ കൗണ്ടറുകള്‍ വഴി മരുന്നുകള്‍ നല്‍കുന്നത്. ഇതിലൂടെ രോഗികള്‍ക്ക് ഏറെ ആശ്വാസമാണ്.

മെഡിക്കല്‍ കോളേജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി പത്തനംതിട്ട, മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴ, മെഡിക്കല്‍ കോളേജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറല്‍ ആശുപത്രി എറണാകുളം, മെഡിക്കല്‍ കോളേജ് ആശുപത്രി തൃശ്ശൂര്‍, ജില്ല ആശുപത്രി പാലക്കാട്, തിരൂര്‍, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കല്‍ കോളേജ് പരിയാരം, ജനറല്‍ ആശുപത്രി കാസര്‍ഗോഡ് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്.

 

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍. സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. എംഡി സുധീര്‍ ബാബു, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends