'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...' നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി സിപിഎം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായി. ഒദ്യോഗിക പ്രഖ്യാപനം പിന്നീട്. സിപിഐ 25 പേരുടെ പട്ടിക അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും.
കേരള കോണ്‍ഗ്രസ് എമ്മിന്റെ പതിമൂന്നാം സീറ്റില്‍ ഇതുവരെ സിപിഎം ഉറപ്പു നല്‍കിയിട്ടില്ലെന്ന അതൃപ്തി അവര്‍ക്കുണ്ട്. മുഖ്യമന്ത്രിയുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യപ്പെട്ടെങ്കിലും അതുമുണ്ടായില്ല. ഇതിനിടെ ആര്‍ ജെഡി ഒരിക്കല്‍ കൂടി ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് അഭ്യര്‍ഥിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനു കത്തുനല്‍കി. എന്‍സിപിയില്‍ എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ഥി ശശീന്ദ്രന്‍ അല്ലെങ്കില്‍ എലത്തൂര്‍ നല്‍കാന്‍ സിപിഎം തയാറായേക്കില്ല.
https://www.facebook.com/Malayalivartha




















