രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പീഡന പരാതി നല്‍കിയ യുവതിയെ രാഹുല്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നു മാത്രമല്ല കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസില്‍ രാഹുലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഈകാര്യം പറഞ്ഞിരിക്കുന്നത്.
രാഹുലിനെതിരെ ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് രണ്ടാമത്തെ പീഡന പരാതി നല്‍കിയത്. അവിവാഹിതയായ 21 വയസുകാരിയെ ഹോം സ്‌റ്റേയില്‍ കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തു ശാരീരിക മുറിവുകള്‍ ഏല്‍പ്പിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഈ കേസില്‍ രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്.
എന്നാല്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ പിറ്റേദിവസം തന്നെ ഭയപ്പെടുത്താന്‍ രാഹുല്‍ ശ്രമിച്ചുവെന്നാണ് അതിജീവിത കോടതിയില്‍ പറഞ്ഞത്. പരാതിക്കാരിയെ ഭയപ്പെടുത്തി കേസില്‍നിന്നു പിന്തിരിപ്പിക്കുകയായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha





















