സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തെറ്റായ അവകാശവാദങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിനിറച്ച് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് പ്രസംഗിപ്പിച്ച തെറ്റായ ഡോക്യുമെന്റാണ് നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ് . ഒരു സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണ്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം.
കേന്ദ്രത്തില്‍ നിന്ന് 53000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന സര്‍ക്കാര്‍ അക്കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തില്‍ പറയുന്നില്ല. ഇപ്പോള്‍ മറ്റു ചില കണക്കുകളാണ് പറയുന്നത്. സുപ്രീംകോടതിയില്‍ കൊടുത്ത കേസിലും രാഷ്ട്രീയ പ്രചരണത്തിനു വേണ്ടി പറഞ്ഞിരുന്നതൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു .
സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരജനാധിപത്യ മൂല്യങ്ങളെ കുറിച്ചും നയപ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ മന്ത്രി സജി ചെറിയാന്‍ ഏറ്റവും വലിയ വര്‍ഗീയവാദം ഉയര്‍ത്തി. ആ മന്ത്രിയെ മന്ത്രിസഭയില്‍ ഇരുത്തിക്കൊണ്ടാണ് മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നെന്ന അവകാശവാദം ഉന്നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു . .
അതിദാരിദ്ര മുക്തമായെന്ന പച്ചക്കള്ളം വീണ്ടും കൊട്ടിഘോഷിക്കുന്നത് കേരളത്തിലെ പാവങ്ങളോടുള്ള അനീതിയാണ്. പ്രഖ്യാപനത്തിന് ശേഷം വീടും ഭക്ഷണവും ഇല്ലാത്ത നിരവധി ആളുകളുടെ കദനകഥകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ അതീവ ദരിദ്രരുടെ പട്ടികയില്‍ ഉള്ളപ്പോഴാണ് വളരെ കുറച്ച് ആളുകള്‍ക്ക് സഹായം നല്‍കിക്കൊണ്ട് അതിദ്രാരിദ്ര മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു . .
https://www.facebook.com/Malayalivartha
























