കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറുകയായിരുന്നു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനും സന്നിഹിതയായിരുന്നു.സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകിയത്.
വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തസ്തികയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് അനുവദിച്ചിരിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യവും അർഹതയും പരിഗണിച്ചാണ് മന്ത്രിസഭാ യോഗം നിരഞ്ജനയ്ക്ക് ജോലി നൽകാനായി തീരുമാനമെടുത്തത്.
കണ്ണൂർ എ.ഡി.എമ്മായിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ വേർപാട് കേരള മനഃസാക്ഷിയെ പിടിച്ചുലച്ച സംഭവമായിരുന്നു.
" f
https://www.facebook.com/Malayalivartha

























