അടച്ചിട്ട കോടതി മുറിയിൽ വാദം മതിയെന്ന് ആവശ്യപ്പെട്ടത് തന്നെ സംരക്ഷിക്കാൻ അല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ; ആദ്യത്തെ പീഡന പരാതി കേസ് മുന്നോട്ടു പോകുമ്പോൾ കേരളം ഞെട്ടുന്ന ഒരു വാർത്ത പുറത്ത് വരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

അടച്ചിട്ട കോടതി മുറിയിൽ വാദം മതിയെന്ന് ആവശ്യപ്പെട്ടത് താനാണ് എന്നും അത് ഒരിക്കലും തനിക്കെതിരെയുള്ള കാര്യങ്ങൾ പുറത്തുവരുമെന്ന ഭയത്താലല്ലെന്നുംഎം എൽ എ. തനിക്കെതിരെയുള്ള തെളിവുകൾ പുറത്തു വരും എന്ന് ഭയന്നിട്ട് അല്ല താൻ അങ്ങനെയൊരു ആവശ്യം മുന്നോട്ട് വച്ചത്.
എന്തുകൊണ്ട് താൻ അങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചു എന്നത് തനിക്ക് എതിരെ പരാതി നൽകിയ പെൺകുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അവരെ സംരക്ഷിക്കാൻ വേണ്ടിയിട്ടാണ് അടച്ചിട്ട കോടതി മുറിയിൽ വാദം മതിയെന്ന് താൻ പറഞ്ഞത് എനിക്കെതിരെയുള്ള തെളിവുകളൊക്കെ ആദ്യം വരുന്നത് മാധ്യമങ്ങളിലാണ്. അതിനു ശേഷമാണ് കോടതിയിൽ എത്തുന്നത്. മാധ്യമങ്ങളിൽ വന്നിട്ടുള്ള പല കാര്യങ്ങളും കോടതിയിൽ എത്തിയിട്ടില്ല എന്നും രാഹുൽ ആരോപിച്ചു.
പൊതുസമക്ഷം ഉള്ളത് ഗുരുതരമായ പരാതികളും രാഹുൽ എതിരെയുള്ള സ്ക്രീൻ ഷോട്ടുകളും വോയ്സ് റെക്കോർഡുകളും ആണ്. ആ വോയിസ് റെക്കോർഡുകൾ രാഹുലിന്റെതാണോ എന്ന ചോദ്യത്തിന് രാഹുൽ നൽകിയ മറുപടി ഇപ്രകാരമാണ്. ആ വോയിസ് റെക്കോർഡ് എല്ലാം തന്റേതാണെന്നു രാഹുൽ പറയാതെ പറയുകയാണ് .
ആ വോയിസ് റെക്കോർഡുകളിൽ തനിക്കെതിരെ പ്രധാനപ്പെട്ട ആരോപണമായി ഉയരുന്നത് ഞാൻ ആ പെൺകുട്ടിയെ കൊല്ലും എന്നു പറഞ്ഞു എന്നാണ് . പക്ഷേ ആ വോയിസ് റെക്കോർഡ് കേൾക്കുന്ന എല്ലാവർക്കും മനസ്സിലാകും ഞാൻ ഒരിക്കലും അതിൽ നിന്നെ കൊല്ലും എന്ന് പറയുന്നില്ല. നിങ്ങളറിഞ്ഞതിൽ സത്യത്തിന്റെ ഒരു പത്ത് ശതമാനം പോലും ആ കേസിൽ ഇല്ല. യഥാർത്ഥ സത്യം നിങ്ങൾ അന്നും ഈ പ്രാധാന്യത്തോടെ വാർത്ത കൊടുക്കും എങ്കിൽ കേരളം ഞെട്ടുന്ന ഒരു വാർത്ത ആ കേസ് മുന്നോട്ടുപോകുമ്പോൾ ഉറപ്പായിട്ടും ഉണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ സൂചന നൽകി.
https://www.facebook.com/Malayalivartha























