'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ' നല്ലത് പക്ഷെ 'ഷട്ടപ്പ് ഇന്ത്യ' നല്ലതല്ല ; മോദി സൃഷ്ടിച്ച ദുരന്തമാണ് തൊഴിലില്ലായ്മയെന്നും രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും തമ്മിൽ വാക്ക് പോര് നടക്കുന്നതിനിടെയാണ് രാഹുലിന്റെ കടുത്ത വിമർശനം. മോദി സൃഷ്ടിച്ച ദുരന്തമാണ് തോഴിലില്ലായ്മയെന്ന് രാഹുൽ ആരോപിച്ചു.
നോട്ട് നിരോധനത്തിന്റെ ചരമവാര്‍ഷികമാണ് നവംബര്‍ എട്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇരട്ട പ്രഹരമാണ് മോദി നല്‍കിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ ജി.എസ്.ടിമൂലം ദുരിതം അനുഭവിക്കുകയാണ്. 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ' സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. എന്നാല്‍ 'ഷട്ടപ്പ് ഇന്ത്യ' നല്ലതല്ല.
താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നോക്കിക്കണ്ട് ലോകം ചിരിക്കുകയാണ്. വിരിഞ്ഞ നെഞ്ചും ചെറിയ ഹൃദയവുമുളള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ പണവും കള്ളപ്പണമല്ലെന്നകാര്യം പ്രധാനമന്ത്രി മറക്കുന്നു. ഇന്ത്യയിലെ തൊഴിലവസരങ്ങൾ കുറഞ്ഞു വരികയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
https://www.facebook.com/Malayalivartha