എബിവിപിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തനിക്ക് എബിവിപിയുമായി ബന്ധമുണ്ടെന്ന അനില്‍ അക്കരെ എംഎല്‍എയുടെ വിവാദ പരാമർശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. താന്‍ ജിവിതത്തില്‍ ഒരിക്കലും എബിവിപിയുമായി ബന്ധമുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള ആരോപണം വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് മന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രി പഴയ ആര്‍എസ്എസുകാരനാണെന്ന ആരോപണവുമായി അനില്‍ അക്കരെ എംഎല്‍എ ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. കുട്ടിക്കാലത്ത് ചേരാനല്ലൂര്‍ ആര്‍എസ്എസ് ശാഖാ അംഗമായിരുന്നു രവീന്ദ്രനാഥെന്നും വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha