മസ്‌കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടുപോയി പലര്‍ക്കും കാഴ്ച വച്ചുവെന്ന് കൊല്ലം സ്വദേശിയായ വീട്ടമ്മ; പീഠനത്തിനായി പ്രേരിപ്പിച്ചത് ബന്ധുവായ സഹോദരി

കേരളത്തില്‍ നിന്നും സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളില്‍ എത്തിച്ച് അടിമപ്പണി ചെയ്യിപ്പിക്കുന്നതും ലൈംഗിക ലൈംഗീക വൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതരത്തിലുള്ള വാര്‍ത്തകള്‍ ഏറി വരുകയാണ്. ഇത്തരത്തില്‍ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. കൊല്ലം അഞ്ചാലമൂടുള്ള യുവതിയെ മസ്‌കറ്റില്‍ ലൈംഗിക പീഠനത്തിന് ഇരയാക്കിയത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അവിടെ എത്തിച്ച ശേഷം പലര്‍ക്കും തന്നെ കാഴ്ച വച്ചുവെന്നാണ് കൊല്ലം സ്വദേശിയായ വീട്ടമ്മയുടെ ആരോപണം. സഹോദരിമാരുമായ ബന്ധുക്കള്‍ക്കെതിരെയാണ് യുവതിയുടെ പരാതി. ഇത് കൂടാതെ കള്ളക്കേസില്‍ തന്റെ ഭര്‍ത്താവിനെ ആരോപണ വിധേയരായ സഹോദരിമാര്‍ ശ്രമിക്കുന്നുവെന്നും യുവതിയുടെ ആരോപണം. അരോപണവിധേയരായ സഹോദരമാരുടെ വീട് അടിച്ചു തകര്‍ത്തുവെന്ന പരാതിയെ തുടര്‍ന്ന് കൊല്ലം അഞ്ചാലുംമൂട് പൊലീസ് യുവതിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുമുണ്ട്.
മസ്‌കറ്റില്‍ വീട്ടു ജോലി വാഗ്ദാനം ചെയ്താണ് രണ്ടു മക്കളുടെ അമ്മകൂടിയായ യുവതിയെ വിദേശത്തേയ്ക്ക് കൊണ്ടുപോയത്. അവിടെ എത്തിച്ച ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് പലര്‍ക്കായി കാഴ്ച്ചവച്ചുവെന്നാണ് യുവതിയുടെ ആരോപണം. നാട്ടിലേക്ക് മടങ്ങാതിരിക്കാന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയെന്നും യുവതി പറയുന്നു. ഇവരുടെ ചതിയില്‍ നിരവധിപേര്‍ കുടുങ്ങിയിട്ടുണ്ടെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha