യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാകട സ്വദേശിയായ സാകേത് ശ്രീനിവാസയ്യ (22) ആണ് കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് സാകേതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാകേതിന്റെ മരണം സ്ഥിരീകരിച്ചു. സാകേതിനെ കാണാനില്ലെന്ന വിവരം മറ്റ് വിദ്യാര്‍ത്ഥികളാണ് അറിയിച്ചത്. സുഹൃത്തിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്ത് വരുന്നത്. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്.
അന്‍സ തടാകത്തിന് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഇവിടെ ലാപ് ടോപ്പ് അടക്കം ബാഗും കണ്ടെത്തിയിരുന്നു. 2025 ല്‍ ഐഐടി മദ്രാസില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം നേടി. നിലവില്‍ യുസി ബെര്‍ക്ക്‌ലിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം വിദ്യാര്‍ത്ഥിയാണ്.
https://www.facebook.com/Malayalivartha
























