സൗദിയിൽ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന് കോടികളുടെ വെട്ടിപ്പ് നടത്തി തിരുവനന്തപുരം സ്വദേശി മുങ്ങി

നാല് വർഷമായി ജോലി ചെയ്യുന്ന കമ്പനിയിൽ കോടികളുടെ സാമ്പത്തിക തിരിമറി നടത്തി പ്രവാസി ഒളിവില്‍ പോയതായി പരാതി. റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗര്‍ 'സാഫല്യ'ത്തില്‍ ഷിജു ജോസഫാണ് (42) സാമ്ബത്തിക തിരിമറി നടത്തിയത്.
2.23 ദശലക്ഷം റിയാലിന്റെ (4.24 കോടി രൂപ) തട്ടിപ്പാണ് ഷിജു ജോലിയിലിരിക്കെ നടത്തിയതെന്ന് ലുലു അധികൃതര്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്കും കേരള ഡി.ജി.പി., തിരുവനന്തപുരം കളക്ടര്‍, സിറ്റി പോലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.
42കാരനായ ഷിജു വിതരണക്കാരിൽനിന്നു സ്ഥാപനമറിയാതെ വൻതോതിൽ സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണു പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണു വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നതിനു മുമ്പുതന്നെ എമര്‍ജന്‍സി ലീവില്‍ ഷിജു നാട്ടിലേക്ക് മുങ്ങി. വീട്ടുകാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ അവിടെ എത്തിയിട്ടില്ലെന്നറിഞ്ഞതിനെത്തുടര്‍ന്ന് കമ്ബനി അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. ഷിജുവിനെ കണ്ടെത്താനുള്ള അന്വേഷണം കഴക്കൂട്ടം പോലീസ് ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha