വിസിറ്റ് വിസയില്‍ എത്തിയവര്‍ കാലാവധി കഴിഞ്ഞാലുടന്‍ തിരിച്ചു പോകണമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

കുവൈറ്റ് സിറ്റിയിലേക്ക് വിസിറ്റ് വിസയില്‍ എത്തിയവര്‍ കാലാവധി ആയാലുടന്‍ തിരിച്ചുപോകണമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. കാലാവധി കഴിഞ്ഞിട്ടും പോകാത്തവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. വിസിറ്റ് വിസ പുതുക്കാനും സാധിക്കില്ല.
അതേസമയം, വിസിറ്റ് വിസയില്‍ എത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരെയും വിസ കാലാവധി കഴിഞ്ഞവരെയും മറ്റു നിയമ ലംഘകരെയും പിടികൂടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്. ആറു ഗവര്‍ണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്.
യാചകരെയും താമസ കുടിയേറ്റ നിയമലംഘകരെയും പിടികൂടുകയും നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha