പ്രവാസികളുടെ മൃതദേഹങ്ങളോട് എയര്‍ഇന്ത്യയുടെ ക്രൂരത ; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ദ്ധിപ്പിച്ചു

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ വിമാന നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു. നിലവിൻ ഉള്ളതിന്റെ ഇരട്ടിയായാണ് നിരക്ക് വർധിപ്പിച്ചത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും നിരക്കിലാണ് മാറ്റം.
മൃതദേഹത്തിന്റെയും പെട്ടിയുടെയും ഭാരം കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. നിലവില്‍ കിലോക്ക് 10 മുതല്‍ 15 ദിര്‍ഹം വരെയായിരുന്നത് 20 മുതല്‍ 30 വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാണ്.
പ്രതിവർഷം രണ്ടായിരത്തോളം ഇന്ത്യക്കാർ വിദേശത്ത് മരണപ്പെടുന്നതയാണ് കണക്ക്. ഇവരിൽ പകുതിയും മലയാളികളാണ്. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഒരു കോടിയോളം രൂപ വർഷം തോറും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha