ജോലിക്കിടെ ക്രെയിന്‍ തകരാറിലായി പൊട്ടി വീണു; ദുബായിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായിൽ വച്ചുണ്ടായ ക്രെയിൻ അപകടത്തിൽ പ്രവാസി മലയാളി മരിച്ചതായി റിപ്പോർട്ടുകൾ. ചിയ്യാരം തട്ടില്‍ ഉംബാവു കുഞ്ഞിപ്പാവുവിന്റെയും മേരിയുടെയും മകന്‍ റപ്പായി (61) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 20 ന് ജോലിക്കിടെ ക്രെയിന്‍ തകരാറിലായി പൊട്ടിവീണാണ് അപകടം ഉണ്ടായത്.
അപകടത്തിനിടയിൽ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റപ്പായി ക്രെയിനിനടിയില്‍പ്പെടുകയായിരുന്നു. ദുബായ് നാഫിസ് ബസ്താന്‍ സ്റ്റീല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഭാര്യ: ലൗലി. മക്കള്‍: റോസ്മേരി, റിനി, റോബിന്‍. മരുമക്കള്‍: ജിബു, സാന്റോ.
https://www.facebook.com/Malayalivartha