പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ പുനർ നിർമ്മിതിയ്ക്കായി കുവൈത്ത് പ്രവാസികളുടെ സഹായഹസ്തം

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് സഹായഹസ്തവുമായി കുവൈറ്റിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ (KERA) രംഗത്തെത്തിയിരിക്കുകയാണ്. കുവൈറ്റ് പ്രവാസികളില്‍ നിന്നും സ്വരൂപിച്ച മൂന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രവർത്തകർ കൈമാറി.
KERA യുടെ അബ്ബാസിയ, ഫര്‍വാനിയ, മംഗഫ്,ഫഹീല്‍ യൂണിറ്റുകള്‍ സംയുക്തമായി രണ്ടുദിവസം കൊണ്ടാണ് ഈ തുക കണ്ടെത്തിയത്.
ദുരിതാശ്വാസനിധി സമാഹരണവുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തില്‍ നിന്നും ഇതരസംസ്ഥാനക്കാരായ പ്രവാസി സഹോദരങ്ങളില്‍ നിന്നും മികച്ച സഹകരണം ലഭിച്ചു. . ഈ ഉദ്യമം വിജയത്തിലെത്തിച്ച മുഴുവന്‍ ആളുകളോടുമുള്ള ഭാരവാഹികള്‍ നന്ദിരേഖപ്പെടുത്തി.
https://www.facebook.com/Malayalivartha