സാമ്പത്തിക പ്രതിസന്ധികളിൽ മനംനൊന്ത് പ്രവാസി മലയാളി ബഹ്‌റൈനിൽ ജീവനൊടുക്കി

ബഹ്റൈനിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര തൊട്ടിൽപ്പാലം സ്വദേശി ശശി മുനോയ്യോട്ടി (55) യെയാണ് സനദിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ വിസ ഇല്ലാത്തയാളാണെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ മോർച്ചറിയിലേക്ക് മാറ്റി. ഇതോടുകൂടി കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ബഹ്റൈനിൽ ജീവനൊടുക്കുന്ന മലയാളികളുടെ എണ്ണം ഏഴായി. ഇൗ വർഷം ഇതുവരെ 31 ഇന്ത്യൻ പ്രവാസികളാണ് ജീവനൊടുക്കിയത്. ഇതിൽ 60 ശതമാനവും മലയാളികളാണ്.
https://www.facebook.com/Malayalivartha