ഉംറ തീര്‍ത്ഥാടനത്തിനെത്തിയ കുടുംബത്തെ യാത്രയാക്കി വാഹനത്തിൽ നിന്നിറങ്ങവേ മറ്റൊരു വാഹനം ചീറിപ്പാഞ്ഞെത്തി; മക്കയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

മക്ക : ഉംറ തീര്‍ത്ഥാടനത്തിനെത്തിയ കുടുംബത്തിനെ യാത്രയാക്കി ഇറങ്ങവേ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണപ്പെട്ടു. മലപ്പുറം കീഴാറ്റൂര്‍ നെന്മിനി ഉപ്പങ്ങല്‍ ചോലയിലെ പരേതനായ സൂപ്പിയുടെ മകന്‍ പിലാക്കല്‍ അലവി (55) യാണ് റോഡ് മുറിച്ചു കടക്കുന്നതിടെ മരിച്ചത്.
ഉംറ തീര്‍ത്ഥാടനത്തിനെത്തിയ അലവിയുടെ ഭാര്യ ആമിന, സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവരോടൊപ്പം മദീനയിലേക്ക് പുറപ്പെട്ട വാഹനത്തില്‍ നിന്നിറങ്ങി ജോലി സ്ഥലമായ ഉദൈദിലേയ്ക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. അമിത വേഗതയിലെത്തിയ മറ്റൊരു വാഹനമിടിച്ചാണ് അപകടം.
ഈ മാസം പതിനേഴിനാണ് അലവിയുടെ ഭാര്യയും ബന്ധുക്കളും ഉംറക്കെത്തിയത്. മക്കള്‍: ഹസ്‌നത്ത്, ഹാരിസ്, ഹന്ന, തസ്‌നി, മരുമക്കള്‍: ജലീല്‍ വെട്ടത്തൂര്‍, റാബിയ മക്കരപറമ്ബ്, ഖുലൈസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കാനുള്ള ഒരുക്കത്തിലാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha